ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 2018 ഫെബ്രുവരി ആദ്യവാരം നടത്തപ്പെടുന്നു. ശൃംഗാരം / ഹാസ്യം / ഭയാനകം എന്നീ ഭാവങ്ങളിൽ ഏതെങ്കിലും ഒന്നിൽ അധിഷ്ഠിതമായ നാടകങ്ങളായിരിക്കണം മത്സരത്തിൽ അവതരിപ്പിക്കേണ്ടത്. സ്ക്രിപ്റ്റുകൾ 2017 ഡിസംബർ 31 നു മുൻപായി സമാജം ഓഫിസിൽ എത്തിക്കേണ്ടതാണ്.
നാടക മത്സര ദിനങ്ങൾ കേരളത്തിലെ പ്രശസ്തരായ നാടക പ്രവർത്തകരുടെ പേരിലായിരിക്കും അറിയപ്പെടുക. അന്നേ ദിവസം നാടകമത്സരത്തിന്റെ ഇടവേളയിൽ പ്രസ്തുത നാടകകലാകാരന്റെ സംഭാവനകൾ ചർച്ച ചെയ്യപ്പെടും.ഈ നാടക മത്സരം ഒരു വൻ വിജയമാക്കി തീർക്കുവാൻ എല്ലാ നാടക പ്രവർത്തകരെയും നാടക ആസ്വാദകരെയും ക്ഷണിക്കുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത് 33364417 സ്കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം 33479888 എന്നിവരുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത് 33364417 സ്കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം 33479888 എന്നിവരുമായി ബന്ധപ്പെടുക.
No comments:
Post a Comment