ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സമാജം ലൈബ്രറി ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ പണികഴിപ്പിക്കുന്ന വീടിന്റെ ചിലവിലേക്കുള്ള ആദ്യഗഡുവായ രണ്ടരലക്ഷം രൂപ ലൈബ്രറി കമ്മിറ്റിക്കുവേണ്ടി ലൈബ്രേറിയൻ ശ്രീ വിനയചന്ദ്രൻ ബഹറിൻ ദേശീയ ദിനാഘോഷചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് പബ്ലിക് റിലേഷൻസ് പ്രോട്ടോകാൾ ഡയറക്ടറുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് ശ്രീ.രാധാകൃഷ്ണപിള്ളയെ ഏൽപ്പിക്കുന്നു .പ്രസ്തുതചടങ്ങിൽ സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി , സമാജം കലാ വിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലെറോത്ത്, ബിൽഡിങ് കമ്മിറ്റി കൺവീനർ (മാവേലിക്കര പ്രൊജെക്റ്റ്) ശ്രീ.ലോഹിദാസ്,ജോയിന്റ് കൺവീനർ റജിഅലക്സ്,ദിലീഷ് , രഘുജയൻ എന്നിവർ പങ്കെടുത്തു. പ്രസ്തുത വീടിന്റെ ശിലാസ്ഥാപന ചടങ്ങ് ഡിസംബർ 23ന് രാവിലെ 10.30 ന് മാവേലിക്കര MLA ശ്രീ ആർ രാജേഷ് നിർവഹിക്കും. ചടങ്ങിൽ സമാജം പ്രസിഡന്റ് ഉള്പ്പെേടെയുള്ള ഭാരവാഹികളും ലൈബ്രറി കമ്മിറ്റി അംഗങ്ങളും സമാജം മുന്‍ ഭാരവാഹികളും കോഓർഡിനേറ്റർ പ്രസാദ് ചന്ദ്രനും പങ്കെടുക്കും.
Wednesday, December 20, 2017
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment