ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 2015-2016 ഭരണസമിതിയുടെ നേതൃത്വത്തിലുള്ള നാലാമത്തെ മെംബേര്‍സ് നൈറ്റ് മാര്‍ച്ച് 11 വെള്ളിയാഴ്ച രാത്രി 8മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ അംഗങ്ങളുടെ വ്യത്യസ്തയാര്‍ന്ന കലാപരിപാടികളോടെ നടത്തപ്പെടുന്നു.സമാജം കുടുംബാംഗളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും കുട്ടികള്‍ക്കായി വിവിധ ഗെയിമുകളും ഇതിന്‍റെ ഭാഗമായി അരങ്ങേറും . മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ സമാജം അംഗങ്ങളെയും കുടുംബ സമേതം ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു. കൂടാതെ സമാജത്തിലെ വിവിധ സബ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച കണ്‍വീനര്‍മാര്‍ക്കും ജോയിന്റ് കണ്‍വീനര്‍മാര്‍ക്കും മേമെന്ടോ നല്‍കി ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.
കഴിഞ്ഞ ഒരു വര്‍ഷം ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭരണസമിതിയോട് സഹകരിക്കുകയും എല്ലാ പരിപാടികളിലും സജീവസാന്നിദ്ധ്യവുമായ മുഴുവന്‍ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നതായി സമാജം ഭരണ സമിതി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ 39807185 മെംബെര്‍ഷിപ്പ് സെക്രട്ടറി ബിനു വേലിയില്‍ 33234353 എന്നിവരെ വിളിക്കാവുന്നതാണ്.
No comments:
Post a Comment