ബഹ്റൈന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളീയ സമാജത്തിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്് ഇന്നുനടക്കും. 68ാമത് വാര്‍ഷിക ജനറല്‍ അസംബ്ളി കാലത്ത് ഒമ്പതര മണിക്ക് ആരംഭിക്കും.ജനറല്‍ ബോഡിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികള്‍ രാത്രിവരെ നീളുമെന്നതിനാല്‍ അംഗങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ കരുതുന്നുണ്ട്.
മാര്‍ച്ച് ഒമ്പതിന് ജനറല്‍ അസംബ്ളി ചേരുമെന്നാണ് നേരത്തെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് ബുധനാഴ്ചയായതിനാല്‍ പതിവുപോലെ ക്വാറം തികഞ്ഞിരുന്നില്ല. രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. ഇത്തവണ മൊത്തം 1482 ഓളം അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്.
ജനറല്‍ അസംബ്ളിയില്‍ 11 അജണ്ടകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആറാമത്തെ അജണ്ടയാണ്.
എന്നാല്‍, ഇത് അംഗങ്ങളുടെ അംഗീകാരത്തോടെ, യോഗനടപടികള്‍ക്കുശേഷം ആദ്യത്തെ അജണ്ടയായി പരിഗണിച്ചേക്കും.
കാലത്ത് 11മണിക്ക് തെരഞ്ഞെടുപ്പ് തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് റിട്ടേണിങ് ഓഫിസര്‍ ടിജി മാത്യു പറഞ്ഞു. തെരഞ്ഞെടുപ്പിന്‍െറ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വൈകീട്ട് ഏഴുമണിവരെ തെരഞ്ഞെടുപ്പ് നീളും. 7.30ഓടെ വോട്ടെണ്ണല്‍ തുടങ്ങും. ഓരോ 100 വോട്ട് എണ്ണുമ്പോഴും ലീഡ്നില വ്യക്തമാക്കിയുള്ള അറിയിപ്പുമുണ്ടാകും.രാത്രി 10മണിയോടെ ഫലം പൂര്‍ണമായും അറിയാം.
No comments:
Post a Comment