ബഹ്റൈന്‍ കേരളീയ സമാജം EC 2015-16 ഫിനാലെ -ഗാനോത്സവം 2016 വ്യാഴ്ച രാത്രി 8 മണിക്ക്
പ്രവേശനം തികച്ചും സൌജന്യം
പ്രവേശനം തികച്ചും സൌജന്യം
ബഹ്റൈന്‍ കേരളീയ സമാജം 2015-16 ഭരണസമിതിയുടെയും സമാജം കലാ വിഭാഗത്തിന്‍റെയും ഫിനാലെ വിവിധ കലാപരിപാടികളോടെ മാര്‍ച്ച് 10 ന് വ്യാഴാഴ്ച രാത്രി ക്ര്യത്യം 8 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ അരങ്ങേറുന്നു. ഫിനാലെയുടെ ഭാഗമായി ഗാനോത്സവം-2016 എന്ന പേരില്‍ അണിയിച്ചൊരുക്കുന്ന സംഗീത പരിപാടിയില്‍ പ്രശസ്ത നാടന്‍ പാട്ടുകാരി പ്രസീതയുടെ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീത വിരുന്നും. പിന്നണിഗായിക സുമി അരവിന്ദ്,ഐഡിയസ്റ്റാര്‍ സിംഗറിലൂടെ മലയാളി മനസ്സുകളെ കീഴടക്കിയ സുധീഷ്, ബഹ്രൈനിലെ പ്രശസ്ത ഗായകന്‍ രഞ്ജിത്ത് എന്നിവരോടൊപ്പം ബഹറൈനില്‍ ആദ്യമായെത്തുന്ന പ്രശസ്ത പിന്നണി ഗായകന്‍ ദേവാനന്ദ് എന്നിവരുടെ മ്യൂസിക് ഫ്യുഷനും ചടങ്ങിനു കൊഴുപ്പേകും. ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത പരിപാടിയില്‍ വേറിട്ടൊരു അനുഭവം ആയിരിക്കും.കഴിഞ്ഞ ഒരു വര്‍ഷം ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭരണസമിതിയോട് സഹകരിക്കുകയും എല്ലാ പരിപാടികളിലും സജീവസാന്നിദ്ധ്യവുമായ മുഴുവന്‍ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും സമാജം ഭരണ സമിതി അറിയിച്ചു.
ബഹ്റൈന്‍ കേരളീയ സമാജം ഭരണ സമിതി 2015-16 ഫിനാലെയുടെ ഭാഗമായി അണിയിച്ചൊരുക്കുന്ന ഈ സംഗീത പരിപാടി ആസ്വദിക്കുന്നതിനു ബഹറിനിലുള്ള എല്ലാ സംഗീത ആസ്വാദകരെയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാര്‍ എസ് 39807185 ഈ നമ്പറില്‍ വിളിക്കാവുന്നതാണ്.
No comments:
Post a Comment