ബഹ്‌റൈന്‍ കേരളീയ സമാജം കേരളപിറവി ദിനാഘോഷം ഇന്ന് (ഞായറാഴ്ച )
ബഹ്‌റൈന്‍ കേരളീയ സമാജം മലയാളംപാഠശാലയുടെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും കേരളപിറവി ദിനം സമുചിതമായി ആഘോഷിക്കുന്നു നവംബര്‍ 1ന് വൈകുന്നേരം 7.30ന് വിവിധ കലാപരിപാടികളോടെ കേരള പിറവി ദിനം ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കും
ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ അനുഗ്രഹീത കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന“ ദീപ കേരളം”, കൂടാതെ“കേരളീയം ഒരു സാംസ്കാരിക ദര്‍ശനം” അക്ഷരങ്ങള്‍, ഫോട്ടോകള്‍, വാദ് യോപകരണങ്ങള്, കലാരൂപങ്ങള്‍ ,ഉത ്സവങ്ങള്,ദേശീയ മൃഗം,പക്ഷി, ടാബ്ലോ തുടങ്ങിയവ ഉള്‍പെടുത്തി കൊണ്ടുള്ള എക്സിബിഷന്‍. കേരള തനിമ വിളിച്ചോതുന്ന ഈ എക്സിബിഷന് വളരെ ആവേശത്തോടു കൂടിയാണ് പാഠശാലയിലെ അധ്യാപകരും ,രക്ഷിതാക്കളും കുട്ടികളും ഒരുക്കങ്ങള്‍ നടത്തുന്നത്. വയലാറിന്റെ പ്രശസ്തമായ കൃതി താടകയുടെ ദ്രിശ്യാവിഷ്കാരം, സംഘഗാനം എന്നിവ കേരളപിറവി ആഘോഷത്തിന്റെ മാറ്റ് കൂട്ടും
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കേരളപിറവി ദിനാഘോഷം വന്‍വിജയമാക്കുന്നതിന് എല്ലാ സമാജം കുടുംബാംഗങ്ങളും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി വിപിന്‍ കുമാര്‍ പി.എം നെയോ 39964087 മലയാളം പാഠശാല ആക്ടിംഗ് കണ്‍വീനര്‍ അനീഷ് ശ്രീധരനേയോ 39401394 വിളിക്കാവു ന്നതാണ്.
No comments:
Post a Comment