ബഹ്‌റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത സ്വരലയം - ശലഭ സന്ധ്യ നാളെ രാത്രി 8 മണിക്ക്
ബഹ്‌റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്കല്‍ ക്ലബ്ബ് അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു ശലഭ സന്ധ്യ - ഒരു സംഗീത സ്വരലയം. ഓഡീഷനില്‍ എത്തിയ നിരവധി കുട്ടികളില്‍ നിന്നും ഏറ്റവും മികച്ച 24 കുട്ടികളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ശലഭ സന്ധ്യയുടെ ഓര്‍ക്കസ്ട്രയും കുട്ടികള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം ശ്രദ്ധയാകര്‍ഷിക്കുന്നത്. തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ പ്രശസ്തമായ 18 പാട്ടുകളാണ് കുട്ടികള്‍ അവതരിപ്പിക്കുന്ന ശലഭ സന്ധ്യ യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് നവംബര്‍ 5-ാം തീയ്യതി ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ഹാളില്‍ രാത്രി 8 മണിക്കാണ് പ്രസ്തുത പരിപാടി നടക്കുന്നത്.
സദസ്സ്യരെ കുളിരണിയിക്കുന്നതിനും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിനുമായി പരിപാടി മികവുറ്റതാകാന്‍ നാദബ്രഹ്മത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ആഹോരാര്‍ത്ഥം അതിസൂക്ഷ്മതയോടെയുള്ള റിഹേഴ്‌സലുകള്‍ ആഴ്ച്ചകള്‍ക്ക് മുമ്പേ തുടങ്ങി കഴിഞ്ഞു .മികവുറ്റ ഈ കുരുന്നു പ്രതിഭകളെ പ്രോത്സാപ്പിക്കുവാനും അഭിനന്ദിക്കുവാനും എല്ലാ സമാജം കുടുംബാങ്ങളെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. ജോസ് ഫ്രാന്‍സിസ് 39697600 ബന്ധപ്പെ ടാവുന്നതാണ്.
No comments:
Post a Comment