ഡോ. ഡി. ബിജു സംവിധാനം ചെയ്ത ഒരു മലയാള ചിത്രമാണ് വീട്ടിലേക്കുള്ള വഴി. മികച്ച മലയാള ചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചലച്ചിത്രമാണിത്. പൃഥ്വിരാജ്, ഇ ന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി. 2011 ഓഗസ്റ്റ് 5-നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. കെയ്‌റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
തീവ്രവാദത്തിന്റെ കനല്‍വഴികള്‍ പ്രമേയമാക്കിയ 'വീട്ടിലേക്കുള്ള വഴി ' ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും ഈ സിനിമ ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. തീവ്രവാദഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളെ പരിശോധിക്കുന്ന ചലച്ചിത്രമാണ് 'വീട്ടിലേക്കുള്ള വഴി'.
ഡൽഹിയിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഡോക്ടർ ആ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ താരിഖിന്റെ വീട്ടിലേക്കുള്ള വഴി, അനാഥനായ താരിഖിന്റെ മകനു വേണ്ടി(മാസ്റ്റർ ഗോവർദ്ധനൻ) കണ്ടെത്താൻ വേണ്ടി അജ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നു.ജയില്‍ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ അനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. തീവ്രവാദിയായ ഒരു യുവതിയുടെ സഹായത്തോടെ അഞ്ചുവയസ്സുള്ള കുട്ടിയെയും അവന്റെ അച്ഛനെയും തമ്മില്‍ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് സിനിമയുടെ കഥാതന്തു.
ഈ ചലച്ചിത്രം നിങ്ങള്ക്കായി കൊണ്ട് വരുന്നു ഈ വരുന്ന ബുധനാഴ്ച പ്രതിവാരം സിനിമ പ്രദര്ശനത്തിന്റെ ഭാഗമായിട്ട . ഏവരെയും സ്വാഗതം ചെയ്യുന്നു .
No comments:
Post a Comment