പ്രിയ സമാജം കുടുംബാംഗങ്ങളെ
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കവിത ചർച്ച സംഘടിപ്പിക്കുന്നു. നവംബർ 11 ബുധനാഴ്ച വൈകീട്ട് എട്ടു മണിക്കാണ് 'മലയാള കവിതയുടെ പുതുവഴികൾ' എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാള കവിതയിലെ പുതിയ കവികളെയും അവരുടെ കാവ്യ ശൈലിയും അവർ മുന്നോട്ടു വെക്കുന്ന പ്രമേയ പരമായ പ്രത്യേകത കളെയും വിശകലനം ചെയ്യുന്ന പരിപാടിയിൽ സിനു കക്കട്ടിൽ, രാജു ഇരിങ്ങൽ എന്നിവർ വിഷയാവതരണം നടത്തും. തുടർന്നു ഈ വിഷയത്തെക്കുറിച്ച് ചർച്ച യും നടക്കും .
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ (39964087) സാഹിത്യ വേദി കണ്‍വീനർ മിനേഷ് (36694336 ) എന്നിവരെ വിളിക്കാവുന്നതാണ്.
No comments:
Post a Comment