പ്രിയ സമാജം കുടുംബാങ്ങളെ,
ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം ബഹ്‌റൈന്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു
ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം ബഹ്‌റൈന്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ കാന്‍സര്‍ രോഗത്തെ പറ്റിയും ഹൃദയ സംബന്ധമായി വരുന്ന അസുഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഇന്ന് , 28 ആം തീയതി ശനിയാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍(MMR Hall) സംഘടിപ്പിക്കുന്നു.
ബഹ്രൈനിന്‍ സല്‍മാനിയ ഹോസ്പിറ്റലിലെ പ്രസസ്തരായ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധരായ ഡോ: പ്രേം രവി വര്‍മ്മ , ഡോ: നിഷ പിള്ള എന്നിവര്‍ കാന്‍സര്‍ ചികിത്സയെ കുറിച്ചും , രോഗം വരാതിരികുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ,രോഗ നിര്‍ണ്ണ യാത്തെ കുറിച്ചും വിശദമായ ക്ലാസുകള്‍ നല്‍കും. ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സംശയങ്ങള്‍ നേരിട്ട് ഡോക്ടറുടെ മുന്നില്‍ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
കാന്‍സര്‍ കെയര്‍ ഗ്രൂപിന്റെ പ്രസിഡന്റും സല്‍മാനിയ മെഡിക്കല്‍കോളേജ്ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ: പി വി ചെറിയാന്‍ ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള വിശധമായ ക്ലാസുകള്‍ നല്‍കുന്നു. ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ പ്രതിരോധിക്കാം, ആരോഗ്യകരമായ ജീവിതരീതി, , പുകവലി ,മദ്യപാനം , വ്യായായ്മ ഇല്ലായ്മ കൊളസ്ട്രോള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവയ്ക് ഹൃദ്രോഗത്തിലുള്ള പങ്ക് , ഹൃദയാഘാതം ഉണ്ടായി കഴിഞ്ഞാല്‍ ഉള്ള പ്രാദമിക ചികിത്സാ Cardio-Pulmonary Resuscitation (CPR) എന്നിവയെ കുറിച്ചുള്ള വിശദമായ ക്ലാസുകളും ഉണ്ടായിരിക്കും.
വൈകുന്നേരം 6.30 മുതല്‍ 7.30 വരെ ഷുഗര്‍ ചെക്കിംഗ്, ഇ സി ജി(ഡോക്ടറുടെ നിര്‍ദേശ പ്രകാരം ) എന്നിവയക്കുള്ള സൌകര്യ ഉണ്ടായിരിക്കും. 7.30 മുതല്‍ 9.30 വരെ ഹൃദ്രോഗങ്ങളെക്കുറിച്ചും , കാന്‍സര്‍ രോഗങ്ങളെ കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ .9.30 മുതല്‍ 10 മണി വരെ ഡോക്ടറുമായി മുഖാമുകം , ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സംശയ നിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ 39678075, സമാജം വനിതാ വിഭാഗം കണ്‍ വീനര്‍ ഉഷ ഗോവിന്ദന്‍ 37107716, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്, ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി കെ ടി സലിം 33750999,കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്, ബഹ്‌റൈന്‍ ട്രെഷറര്‍ സുധീര്‍ തിരുനലത്ത് 39461746 എന്നിവരെ വിളിക്കാവുന്നതാണ് .
No comments:
Post a Comment