ബികെഎസ് സാഹിത്യ പുരസ്കാരം ടി. പത്മനാഭന് സമ്മാനിച്ചു - Bahrain Keraleeya Samajam

Saturday, December 29, 2012

demo-image

ബികെഎസ് സാഹിത്യ പുരസ്കാരം ടി. പത്മനാഭന് സമ്മാനിച്ചു

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരം (50001 രൂപ) കഥാകൃത്ത് ടി. പത്മനാഭനു മന്ത്രി കെ.സി. ജോസഫ് സമ്മാനിച്ചു. അവാര്‍ഡുകളുടെ പുറകേ സഞ്ചരിക്കാത്ത കഥാകാരനാണു പത്മനാഭനെന്നു മന്ത്രി പറഞ്ഞു. വേറിട്ട പാതയിലൂടെയായിരുന്നു എന്നും അദ്ദേഹത്തിന്റെ സഞ്ചാരം. സാഹിത്യ രംഗത്തു കേരളീയ സമാജം പോലുള്ള സംഘടനകളുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്ര ഭാവന, സൂക്ഷ്മതയുള്ള ഭാഷ, കാവ്യാത്മകത, ആഴമുള്ള മനുഷ്യത്വത്തിന്റെ ഭാവാന്തരങ്ങളെന്നിവ പത്മനാഭന്റെ പ്രത്യേകതകളാണെന്നു ജൂറി ചെയര്‍മാന്‍ ഡോ. കെ.എസ്. രവികുമാര്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, കെ.ജി. ശങ്കരപ്പിള്ള, ബെന്യാമിന്‍, ആഷ്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Pages