കേരളീയ സമാജത്തില്‍ പ്രവാസി ഹെല്‍പ് ഡെസ്ക് ഒരുക്കും - Bahrain Keraleeya Samajam

Tuesday, December 25, 2012

demo-image

കേരളീയ സമാജത്തില്‍ പ്രവാസി ഹെല്‍പ് ഡെസ്ക് ഒരുക്കും

സേവന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി കേരളീയ സമാജത്തില്‍ 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ തുടങ്ങുന്നു. വിവിധ സെല്ലുകളായി തിരിച്ചാണ് ഹെല്‍പ്ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുക. പൊതുവായ ഒരു ടെലിഫോണ്‍ നമ്പര്‍ ഇതിനായി പ്രഖ്യാപിക്കും. പുതിയ കെട്ടിടത്തിലാണ് ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനത്തിന് സൗകര്യപ്പെടുത്തിയിരിക്കുന്നത്. തൊഴില്‍ പ്രശ്നങ്ങള്‍ അഡ്വ. വി.കെ. തോമസിന്‍െറയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കെ. ജനാര്‍ദ്ദനന്‍െറയും കൗണ്‍സലിങ് ബിജി ശിവകുമാറിന്‍െറയും ജോലി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സിറാജുദ്ദീന്‍െറയും നേതൃത്വത്തിലാണ് പരിഹാരം കാണുക. നോര്‍ക്കയുടെ ക്ഷേമ പദ്ധതികളും ഹെല്‍പ് ലൈനിലൂടെ ജനങ്ങളിലെത്തിക്കുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Pages