കേരളീയ സമാജം പുതിയ ഓഫീസ് കെട്ടിടം കേന്ദ്ര മന്ത്രി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും - Bahrain Keraleeya Samajam

Tuesday, December 25, 2012

demo-image

കേരളീയ സമാജം പുതിയ ഓഫീസ് കെട്ടിടം കേന്ദ്ര മന്ത്രി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

ബഹ്റൈന്‍ കേരളീയ സമാജം പുതിയ ഓഫീസ് ബ്ളോക്ക് ഈമാസം 28ന് വൈകീട്ട് ഏഴിന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള പ്രവാസി മന്ത്രി കെ.സി. ജോസഫ്, ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പത്മശ്രീ ഡോ. രവിപിള്ള, അല്‍നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മധു ബാലകൃഷ്ണനും രാജലക്ഷ്മിയും ഒരുക്കുന്ന ഗാനമേളയും ഉല്ലാസ് പന്തളവും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും. കലാ പരിപാടികള്‍ വൈകീട്ട് 6.30ന് ആരംഭിക്കും. പ്രവേശനം എല്ലാവര്‍ക്കും സൗജന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടര ലക്ഷം ദിനാര്‍ മുടക്കിയാണ് പുതിയ ഓഫീസ് സമുച്ചയം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെട്ടിട നിര്‍മാണത്തിന് സംഭാവന നല്‍കിയ അലി ഹസന്‍ ഉള്‍പ്പെടെയുള്ളവരെ ചടങ്ങില്‍ ആദരിക്കും. കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ കാന്‍റീനും ഒന്നാമത്തെ നിലയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും രണ്ടാമത്തെ നിലയില്‍ ഗസ്റ്റ് ഹൗസും ജീവനക്കാര്‍ക്ക് താമസിക്കാനുള്ള മുറികളുമാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ മനോഹരന്‍ പാവറട്ടി, മുരളീധരന്‍ തമ്പാന്‍, എ.സി.എ. ബക്കര്‍ എന്നിവരും പങ്കെടുത്തു.

Pages