ലോഗോ - Bahrain Keraleeya Samajam

Breaking

Friday, January 4, 2013

ലോഗോ

ബഹ്‌റൈന്‍ കേരളീയ സമാജം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന കായിക മത്സരങ്ങള്‍ക്ക് പുനര്‍ജനി 1600 ഓളം സമാജം അംഗങ്ങളെ അഞ്ചു ഗ്രൂപ്പായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് .സബ്‌ ജൂനിയര്‍ ,ജൂനിയര്‍,സീനിയര്‍ എന്നീ വിഭാഗത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തരം തിരിക്കും .പുരുഷന്മാരെ 40 വയസ്സിനു മുകളിലും താഴെയുമായി തരം തിരിക്കും .സ്ത്രീകള്‍ക്ക് പ്രായ പരിധിയുടെ അടിസ്ഥാനം ബാധകമല്ല . വിപുലമായ ക്രമീകരണങ്ങളാ ണ്‌ കായിക ദിനവുമായി ബന്ധപ്പെട്ട് ആലോചിക്കുന്നത് എന്ന് ആക്ടിംഗ് പ്രസിടന്റ്റ് വി. കെ .പവിത്രന്‍,സമാജം സെക്രട്ടറി ആഷ്ലി ജോര്‍ജ് , എന്നിവര്‍ അറിയിച്ചു .കെ എസ് സജു കുമാര്‍ ജനറല്‍ കണ്‍ വീനറായി വിപുലമായ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ രൂപം നല്‍കി . കായിക മത്സരത്തിനു അനുയോജ്യമായ ലോഗോയും അഞ്ചു ടീമുകള്‍ക്ക് അനുയോജ്യമായ പേരുകളും ക്ഷണിക്കുന്നു തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് പേരുകള്‍ക്കും സമ്മാനവും നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു . വിശദ വിവരങ്ങള്‍ക്ക് ഇന്‍ ഡോര്‍ ഗെയിം സെക്രട്ടറി സതീഷ്‌ 39407702

No comments:

Pages