സമാജം സാഹിത്യ ക്യാമ്പിന് ഇന്ന് തുടക്കം - Bahrain Keraleeya Samajam

Sunday, December 16, 2012

demo-image

സമാജം സാഹിത്യ ക്യാമ്പിന് ഇന്ന് തുടക്കം

ബഹ്റൈന്‍ കേരളീയ സമാജം മൂന്നാമത് ജി.സി.സി സാഹിത്യ ക്യാമ്പ് ഞായറാഴ്ച രാവിലെ 10ന് കേരള സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ടി. പത്മനാഭന്‍, കെ. ജി. ശങ്കരപ്പിള്ള, ഡോ. കെ.എസ്. രവികുമാര്‍, പി.കെ. പാറക്കടവ്, പ്രൊഫ. അലിയാര്‍, ബെന്യാമിന്‍ എന്നിവര്‍ സംസാരിക്കും. കഥ, കവിത, നാടകം എന്നീ വിഷയങ്ങളില്‍ സംവാദങ്ങളും പഠന ക്ളാസുകളുമുണ്ടാകും. വൈകീട്ട് നാലിന് സാംസ്കാരിക വകുപ്പു മന്ത്രി കെ. സി. ജോസഫുമായി നടക്കുന്ന മുഖാമുഖത്തില്‍ പ്രവാസി സംഘടന പ്രതിനിധികളും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. വൈകീട്ട് 6.30ന് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം മന്ത്രി കെ.സി. ജോസഫ് ടി. പത്മനാഭന് സമ്മാനിക്കും. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.

Pages