വായനക്കൂട്ടം നടത്തി - Bahrain Keraleeya Samajam

Breaking

Thursday, September 27, 2012

വായനക്കൂട്ടം നടത്തി

ബഹ്റൈന്‍ കേരളീയ സമാജം വായനശാല വായനക്കൂട്ടം നടത്തി. സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. സമാജം ലൈബ്രേറിയന്‍ എ.സി.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. രാജു ഇരിങ്ങല്‍, ഫിറോസ് തിരുവത്ര, അനീഷ് ഫിലിപ്പ് എന്നിവര്‍ യഥാക്രമം ഇന്ദുമേനോന്റെ ചുംബനശബ്ദതാരാവലി, ഖാലിദ് ഹൊസൈനിയുടെ എ തൌസന്‍ഡ്സ് പ്ലന്‍ഡിഡ് സണ്‍സ്, കാക്കനാടന്റെ ഉഷ്ണമേഖല എന്നീ പുസ്തകങ്ങളെ പരിചയപ്പെടുത്തി. ബാജി ഓടംവേലി, ജോയി വെട്ടിയാടന്‍, അനു തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്‍ ഗഫൂര്‍ മുക്കുതല, അനില്‍, സി.എസ്. പ്രശാന്ത് കുമാര്‍, കെ.എം തോമസ്, സുനില്‍ മാവേലിക്കര, പ്രദീപ് പത്തേരി, സെലാം കേച്ചേരി, ആതിര നന്ദകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത വായനക്കൂട്ടം ഒക്ടോബര്‍ എട്ടിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: ബാജിå ഓടംവേലി (39258308).

No comments:

Pages