പൂവിളി'ക്ക് തിരശീല - Bahrain Keraleeya Samajam

Saturday, September 1, 2012

demo-image

പൂവിളി'ക്ക് തിരശീല

പതിനൊന്നു ദിവസമായി വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികളുടെ നിറവിലായിരുന്ന ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഘോഷങ്ങള്‍ക്കു തിരശീല വീണു. വെള്ളിയാഴ്ച വൈകിട്ടു സമാജം ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധക്യഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡി. സലീം എസ്ബിടി പ്രതിനിധി പ്രകാശ്, മനോഹരന്‍ പാവര്‍ട്ടി എന്നിവര്‍ പ്രസംഗിച്ചു. പൂക്കള മത്സരത്തില്‍ പങ്കെടുത്ത ബഹ്റൈനി യുവതി നൂറ അഹമ്മദിനെ ആദരിച്ചു. തുടര്‍ന്ന് എം.ജി. ശ്രീകുമാര്‍, സിസിലി സംഘത്തിന്റെ ഗാനവിരുന്നും വേണു നരിയാപുരത്തിന്റെ മിമിക്സും അര്‍ച്ചന സുശീലന്റെയും സംഘത്തിന്റെയും നൃത്തങ്ങളും അരങ്ങുതകര്‍ത്തു.å വെള്ളിയാഴ്ച ഓണസദ്യയൊരുക്കാനായി പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് എത്തുന്നത്

Pages