ബാലകലോല്‍സവം റജിസ്ട്രേഷന്‍ ഇന്നു കൂടി - Bahrain Keraleeya Samajam

Breaking

Sunday, September 30, 2012

ബാലകലോല്‍സവം റജിസ്ട്രേഷന്‍ ഇന്നു കൂടി

ബഹ്റൈന്‍ കേരളീയ സമാജം ബാലകലോല്‍സവത്തില്‍ മല്‍സര റജിസ്ട്രേഷന്‍ ഇന്നവസാനിക്കും. സമാജത്തില്‍ അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും മല്‍സരിക്കാമെന്നു പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ 29 വരെയാണു മേള. മല്‍സരാര്‍ഥികളുടെ ആദ്യ പട്ടിക രണ്ടിനു സമാജം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. പങ്കെടുക്കുന്നവരും രക്ഷിതാക്കളും ഈ പട്ടിക പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ നാലിനകം സമാജം ഓഫിസുമായി ബന്ധപ്പെടണം. പൂര്‍ണ പട്ടിക ആറിനു രാത്രി എട്ടിനു പ്രസിദ്ധീകരിക്കും. മല്‍സര ഇനം തിരിച്ചുള്ളå പട്ടിക എട്ടിനു പ്രസിദ്ധീകരിക്കും. എഴുത്തു മല്‍സരങ്ങളുടെ തീയതി അവസാന പട്ടിക പ്രസിദ്ധീകരിച്ച ശേഷം അറിയിക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ കലാതിലകം, കലാപ്രതിഭ അവാര്‍ഡുകളും ഗ്രൂപ്പ് ചാംപ്യന്‍ അവാര്‍ഡുകളും നല്‍കുന്നുണ്ട്.

No comments:

Pages