
കേരളീയ സമാജത്തില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ വൈക്കം സ്വദേശി കുഴഞ്ഞുവീണുമരിച്ചു. അല്‍ റിഫ എസ്റ്റേറ്റ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന തോട്ടുമുക്കം പടിഞ്ഞാറേപാലം ജോസ് മനയത്ത് ജോര്‍ജാ(42)ണ് ഇന്നലെ വൈകീട്ട് മരിച്ചത്. ഒരു ഗെയിം കഴിഞ്ഞ് കസേരയില്‍ അടുത്ത ഗെയിമിന് കാത്തിരിക്കേ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സമാജം പ്രവര്‍ത്തകര്‍ ഉടന്‍ പ്രഥമശുശ്രൂഷ നല്‍കി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ചു. ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമാജത്തില്‍ അംഗമായ ജോസ് പതിവായി ഷട്ടില്‍ കളിക്കാന്‍ വരാറുണ്ട്. 15 വര്‍ഷമായി ജോസ് ബഹ്റൈനിലുണ്ട്. പിതാവ് ജീവിച്ചിരിപ്പില്ല. മാതാവ്: ആനിയമ്മ. ഭാര്യ: കൊച്ചുറാണി. മക്കള്‍: ജോ, ജെറിന്‍. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, കമ്മിറ്റി അംഗങ്ങള്‍, മധുമാധവന്‍ തുടങ്ങിയവര്‍ ആശുപത്രി നടപടികള്‍ക്കും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. ജോസിന്റെ വേര്‍പാടില്‍ അനുശോചിക്കാന്‍ സമാജത്തില്‍ ഇന്ന് രാത്രി എട്ടിന് യോഗം ചേരും.
No comments:
Post a Comment