ബഹ്‌റൈന്‍ കേരളീയ സമാജം തിരഞ്ഞെടുപ്പ് ഇന്ന് - Bahrain Keraleeya Samajam

Breaking

Friday, March 19, 2010

ബഹ്‌റൈന്‍ കേരളീയ സമാജം തിരഞ്ഞെടുപ്പ് ഇന്ന്

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ (ബികെ എസ്) പുതിയ സാരഥികളെ ഇന്നറിയാം . യുണൈറ്റഡ്, റിഫോര്‍മേഴ്സ് പാനലുകള്‍ തമ്മിലാണ് പ്രധാന മത്സരം . ഒരാള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ 10 സ്ഥാനങ്ങളിലേക്കാണ് മത്സരം . സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 23 പേര്‍ മത്സര രംഗത്തുണ്ട്.
പി വി രാധാക്യഷ്ണപിള്ളയാണ് യുണൈറ്റഡ് പാനലിനെ നയിക്കുന്നത്. എസ് മോഹന്‍ കുമാര്‍ തന്നെയാണ് റിഫോര്‍മേഴ്സ് പാനലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. എന്‍ കെ വീരമണിയും സുധിന്‍ എബ്രഹാമുമാണ് യഥാക്രമം ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികള്‍ . നേത്യനിരയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിന് രാവിലെ 11 ന്‌ തുടക്കമാകും . യോഗ്യതാ സ്ളിപ്പ് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെ ലഭ്യമാണ്. ഏഴ്മ ണിക്ക് പേളിങ്ങ് അവസാനിക്കും . 10 മണിയേടെ ഫലപ്രഖ്യാമനമുണ്ടാകുമെന്ന് കരുതപ്പെടുന്നു . സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ഇന്ന് സമാജത്തില്‍ പ്രവേശനമുണ്ടായിരിക്കയില്ല.

No comments:

Pages