സൂര്യ ഫെസ്റ്റിവല്‍ ജൂണ്‍ നാലിന്‌ തുടങ്ങും - Bahrain Keraleeya Samajam

Breaking

Thursday, May 21, 2009

സൂര്യ ഫെസ്റ്റിവല്‍ ജൂണ്‍ നാലിന്‌ തുടങ്ങും

മനാമ: സൂര്യ സംഗീതോത്സവം ജൂണ്‍ നാലു മുതല്‍ ആറു വരെ ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റിയുടെയും സിനര്‍ജി മിഡില്‍ ഈസ്റ്റിന്റെയും സഹകരണത്തോടെയാണ്‌ മൂന്നുദിവസം നീളുന്ന കര്‍ണാട്ടിക്‌ സംഗീതക്കച്ചേരി ഒരുക്കുന്നത്‌. ആദ്യദിനം കര്‍ണാട്ടിക്‌ സംഗീതജ്ഞന്‍ ഒ.എസ്‌.അരുണിന്റെയും രണ്ടാംദിനം അഭിഷേക്‌രഘുറാമിന്റെയും കച്ചേരി നടക്കും. മൂന്നാംദിനം ബിന്നി കൃഷ്‌ണകുമാര്‍, കെ. കൃഷ്‌ണകുമാര്‍ ദമ്പതിമാരുടെ കച്ചേരിയാണ്‌. കച്ചേരിയില്‍ ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം-വയലിന്‍, അവിടനല്ലൂര്‍ അനില്‍കുമാര്‍ -ഘടം, ബാബു-മൃദംഗം എന്നിവര്‍ അകമ്പടിയേകും. സൂര്യ സ്റ്റേജ്‌ ആന്‍ഡ്‌ ഫിലിം സൊസൈറ്റി ബഹ്‌റൈന്‍ ചാപ്‌റ്ററും കേരള സമാജവും ചേര്‍ന്നാണ്‌ ഇത്തവണ സംഗീതോത്സവം സംഘടിപ്പിക്കുന്നത്‌. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സൂര്യ ബഹ്‌റൈന്‍, 350-ഓളം കലാകാരന്മാരുടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. സംഗീതാസ്വാദകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഇത്തവണ സമാജവുമായി ചേര്‍ന്ന്‌ പരിപാടി നടത്തുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ സൂര്യ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ രാധാകൃഷ്‌ണപിള്ള, സെക്രട്ടറി വര്‍ഗീസ്‌ കാരക്കല്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി.മോഹന്‍കുമാര്‍, സെക്രട്ടറി എം.കെ. മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മധു മാധവന്‍, ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി പ്രസിഡന്റ്‌ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്തു

No comments:

Pages