മലയാളം ജീവിക്കുന്നു ഈ കുട്ടികളുടെ മനസ്സില്‍ - Bahrain Keraleeya Samajam

Breaking

Friday, May 22, 2009

മലയാളം ജീവിക്കുന്നു ഈ കുട്ടികളുടെ മനസ്സില്‍

മരിച്ചുപോയ സ്വന്തം മുത്തശ്ശിയെകുറിച്ചുള്ള ഓര്‍മ്മ എട്ടുവയസുകാരനായ വിനീതിനെ കോണ്ടുപോയത് വലിയ ഒരു പ്രപന്ച സത്യത്തിലേക്ക് . വേര്‍പാട് എന്ന കവിത വിനീത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. നിത്യസത്യമാം നോവാണ് വേര്‍പാട് , നിത്യസത്യമാം വാക്കാണ് വേര്‍പാട് .

ഭാഷയുടെ മാത്രമല്ല ഭാവനയുടെയും വിചാരങ്ങളുടെയും ദീപ്തമായ ലോകങ്ങള്‍ പ്രവാസജീവിതത്തിന്റ് വരള്‍ച്ചകള്‍ക്കിടയിലും ബഹറിന്‍ മലയാളികളുടെ കുട്ടികളൂടെ തലമുറ മനസില്‍ സൂക്ഷിക്കുന്നു എന്നതിന്‍ ബഹറീന്‍ കേരളീയ സമാജം ബാലകലേത്സവത്തിലെ കവിതാമത്സരം സാക്ഷിയായി.

ഗ്രൂപ്പ് നാലില്‍ ഒന്നാം സമ്മാനം നേടിയ വിനീത് ജെ നായരുടെ കവിത സ്വന്തം മുത്തശ്ശിക്കുള്ള സ്നേഹസമര്‍പ്പണമാണ്. 2000 ജാനുവരി ഒന്നിനാണ് വിനീതിന്റെ മുത്തശ്ശീ മരിച്ചത്. 11 വര്‍ഷമായി ബഹറിനില്‍ കഴിയുന്ന വിനീതിന്‌ ഹ്രദയബന്ധത്തിന്റെ മരിക്കാത്ത കണ്ണികള്‍ ഇപ്പൊഴുമുണ്ട് അവയോരോന്നും ശ്രദ്ധയോടെ ചേര്‍ത്തുവച്ചാണ്‌ ഈ കുട്ടീ ഓരേ വരിയുമെഴുതിയിരിക്കുന്നത്‌ . ഡി ജഗദീശന്റെയും കലാറാണിയുടെയും മകനാണ്‌ ഈ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി. അമ്മയാണ് വിനീതിനെ കവിതയെഴുതാന്‍ പ്രേരിപ്പിക്കുന്നത്
ഗ്രൂപ്പ് അന്ചില്‍ ഒന്നാം സമ്മാനം നേടിയ നീതു സത്യനും മരിച്ച ആളെകുറിച്ച പ്രീയപ്പെട്ടവരുടെ മരിക്കാത്ത ഓര്‍മ്മകളേ കുറിച്ചാണ്‌ ' കൊഴിഞുപോയ വസന്തകാലം എന്ന കവിതയില്‍ എഴുതുന്നത്.
"ഒരു നല്ല രാവിന്റ് നിലാമഴയില്‍
തീരകടലില്‍ കുളിക്കാന്‍ തുടങ്ങവേ
നിന്നെ സ്നേഹിക്കുവാന്‍ വന്ന മത്സകന്യക
നിന്‍ ജീവന്‍ കവര്‍ന്ന് കടന്നുപോയോ"

എന്ന് ഒടുങ്ങാത്ത കാത്തിരിപ്പിന്റെ വേദന നീതു പകര്‍ത്തുന്നു.കവിത എഴുത്തില്‍ അമ്മ സിനിയാണ് നീതുവുന്റെ കൂട്ട്.കഥ ഉപന്യാസ രചനാമത്സരങ്ങളിലും നീതു പങ്കെടുത്തു. ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും നേടി. മലയാള ഭാഷയുടെയും കേരളീയമായ നന്മകളുടെയും ജീവിത ബന്ധങ്ങളുടെയും പച്ചയായ അനുഭവങ്ങള്‍ ഇല്ലെങ്കിലും അവയെല്ലാം ഈ കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടിവഴി പകര്‍ന്നുകിട്ടിയതായി കവിതകള്‍ തെളീയിക്കുന്നു. ഇത് അവര്‍ ഹ്രദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഭാഷയുമായുള്ള പരിചയകുറവുമൂലം അക്ഷരതെറ്റുകള്‍ ഉണ്ടായുരുന്നു എങ്കിലും ഭാഷയുമയുള്ള അടുപ്പം ഈ കുട്ടികള്‍ കാത്തുസൂക്ഷിക്കുന്നു. മലയാള ഭാഷയിലുള്ള പരിചയകുറവ് കവിതകളിലുണ്‌ടായിരുന്നു എന്നു കവയിത്രി സുല്‍ഫി പറഞ്ഞു.ഭാവനയുണ്‌ട് എങ്കിലും അത്‌ പ്രതിഫലിപ്പിക്കാനുള്ള കഴിവില്ലാഴ്മ മിക്ക രചനകളിലും കണ്‌ടു.ഗദ്യ പദ്യ രൂപത്തിലുള്ള കവിതകളെ വേര്‍ തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ആശയത്തിലൊതുങ്ങാത്ത കവിതയായി മിക്ക രചനകളും മാറി എന്നതാണ് വലിയ ന്യൂനതയായി കണ്‌ടതെന്ന് അവര്‍ പറഞ്ഞു.
എങ്കിലും ഭാഷയോടും കവിതയോടും അവര്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്‌ . ഗ്രഹാതുരമായ ഓര്‍മ്മകളും മനസിലെ മലയാളകാഴ്ച്ചകളും നാടും വീടും ഭാഷയും വിട്ട് ജീവിക്കുന്ന കുട്ടികള്‍ മനസില്‍ സൂക്ഷിക്കുന്നു എന്നുള്ളതുതന്നെ അഭിന്ദനാര്‍ഹമാണ്‌ എന്ന് സുല്‍ഫി അഭിപ്രയപ്പെട്ടു.പ്രതീപ് പുറവങ്കര, രാജഗോപാല്‍ എന്നിവര്‍ വിധിനിര്‍ണ്ണയ സമിതിയില്‍ ഉണ്‌ടായിരുന്നു.

(മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത . ലേഖകന്‍ : കെ കണ്ണന്‍ )

No comments:

Pages