ബഹറിന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബാലകലേത്സവം ' ന്രപുര 2009' ഇന്ന് രാത്രി 8 ന് സമാജം ആസ്ഥാനത്ത് വയലനിസ്റ്റും യുവസംഗീതഞ്ജനുമായ ബാലഭാസ്കര്‍ ഉത്ഘാടനം ചെയ്യും . ചടങ്ങില്‍ അദ്ദേഹത്തിന്റെ സംഗീതവിരുന്നുമുണ്ട്. പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പഞ്ചവാദ്യം അവതരിപ്പിക്കും. 300ലേറെ കുട്ടികള്‍ 45 ഇനങ്ങളിലായി മാറ്റുരക്കുന്ന ബാലകലേത്സവത്തിലെ മത്സരങ്ങലള്‍ക്ക് നാളെ തുടക്കമാവും . ജി എ നായര്‍ , ജോസഫ് വി മാവേലിക്കര , രാജന്‍ ബ്രോസ് എന്നിവരുടെ പേരുകളുള്ള വേദിയിലാണ് മത്സരം . എറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് , കലാതിലകം കലാപ്രതിഭാ പുരസ്കാരവും ഗ്രൂപ്പില്‍ ഒന്നമതെത്തുന്നവര്‍ക്ക് ഗ്രൂപ്പ് ചാപ്യന്‍ഷിപ്പും നല്കു. അടുത്തമാസം 12 ന് വൈകിട്ട് 7.30 ന് സമാപന ചടങ്ങില്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയും .കെ എസ് സജികുമാര്‍ കണ്‍വീനറായ കമ്മിറ്റി രൂപവത്കരിച്ചിടുന്റ്.
രക്ഷിതാക്കളുടെ പരാതി ഒഴിവാക്കന്‍ വിപുലമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബഹറിനില്‍ ഉള്ളവരാണ് വിധികര്‍ത്താക്കള്‍ . മത്സരിക്കുന്ന കുട്ടീകളുടെ അധ്യാപകരെ വിധികര്‍ത്താക്കളായി നിയമിക്കില്ല. പ്രശസ്ത സ്ഥാപനങ്ങളില്‍ ശാസ്ത്രീയമായി ന്രത്തം അഭ്യസിച്ചവരെ ഉള്‍പ്പെടുത്തിയാണ് ജഡ്ജിങ്ങ് പാനല്‍ ഉണ്ടാക്കിയിരിക്കുന്നത് .മാര്‍ക്കിന്റെയും വിധിനിര്‍ണ്ണയത്തിന്റെയും കാര്യത്തില്‍ പാകപ്പിഴ സംഭവിക്കാതിരിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ തയാറാക്കിയിട്ടൂണ്ട്. വിധിനിര്‍ണ്ണയത്തിലെ പരാതികള്‍ രക്ഷിതാക്കളൂടെ നിര്‍ദ്ദേശങ്ങള്‍ എന്നിവ വിലയിരുത്തുന്നതിതില്‍ കമ്മിറ്റിക്ക് വേണ്‌ട ഉപദേശങ്ങള്‍ നല്കാന്‍ ബാലകലേത്സവത്തിന്റ് മുന്‍ കണ്‍വീനര്‍മാര്‍ അടങ്ങിയ ഉപദേശക സമിതി രൂപവത്കരിച്ചു .ബി ഹരിക്രഷ്ണന്‍ , ടി ബാബു സുരേഷ്, എസ് എന്‍ പ്രിന്‍സ് , ശരത്ത് മേനോന്‍ , പി എന്‍ മോഹന്‍ രാജ് എന്നിവരാണ് സമിതിയിലുള്ളത്.
സമാജത്തിന്റെ അം ഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ പരിപാടിആയതിനാലാണ് അംഗങ്ങള്‍ അല്ലത്തവരുടെ കുട്ടികളേ ഇതില്‍ പങ്കെടുപ്പിക്കാത്തതെന്ന് പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ അറിയിച്ചൂ. എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കലേത്സവം നടത്തുന്നതിനെകുറിച്ച് അലോചിക്കുന്നുണ്ട്.
ഒരു കുട്ടിക്ക് 6 ഇനങ്ങളില്‍ മത്സരിക്കാം . എന്നാല്‍ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ഉപന്യാസ രചന , കഥാ കവിതാ രചനകള്‍ , മലയാള പ്രസംഗം എന്നിവയില്‍ രജിസ്ട്രഷന്‍ ഫീസില്ലാതെ കൂടുതലായി പങ്കെടുക്കാം .40 ദിവസം നീണ്ട്നില്ക്കുന്ന ബാലകലേത്സവം ജി സി സി യിലെ ഏറ്റവും വലിയ കലാമേളയായി മാറ്റാനുള്ള പരിശ്രമത്തിലാണ് സംഘാടകര്‍
Thursday, May 7, 2009

കലാമേളക്ക് ഇന്ന് അരങ്ങുയരും
Tags
# 2009
# ഉത്ഘാടനം
# ന്രപുര 2009
# ബാലകലോത്സവം 2009
Share This
About ബഹറിന്‍ കേരളീയ സമാജം
ബാലകലോത്സവം 2009
Tags:
2009,
ഉത്ഘാടനം,
ന്രപുര 2009,
ബാലകലോത്സവം 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment