പ്രായഭേദമന്യേ ഏവർക്കും ആസ്വാദ്യകരമാണ് സയൻസ് ഫിക് ഷൻ സിനിമകൾ. ഡോക്യുമെൻററികളിൽ നിന്ന് വ്യത്യസ്തമായി സയൻസ് ഫിക് ഷൻ സിനിമകൾക്ക് ശാസ്ത്രത്തെ പൂർണ്ണമായി പിന്തുടരാൻ കഴിയില്ല എന്ന് നമുക്കറിയാം.
സയൻസ് ഫിക് ഷൻ സിനിമകളിൽ സയൻസിനാണോ ഫിക് ഷനാണോ പ്രാധാന്യം? ഇത്തരം സിനിമകൾ ശാസ്ത്ര നിയമങ്ങളെ എത്രത്തോളം മാനിക്കുന്നുണ്ട്? സയൻസിനെയും ഫിക് ഷനെയും കൃത്യമായി വേർതിരിക്കാൻ കഴിയുമോ?
ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറവും സിനിമ ക്ലബ്ബും ഒരുമിച്ച് സയൻസും സിനിമയും എന്ന പേരിൽ സിനിമയ്ക്കുള്ളിലെ സയൻസിനെ അനാവരണം ചെയ്യുന്ന ഒരു പരിപാടി ആരംഭിക്കുകയാണ്. 2013 ൽ ഇറങ്ങിയ വളരെ വലിയ പ്രദർശന വിജയം നേടിയ ഗ്രാവിറ്റി (GRAVITY) എന്ന സിനിമയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അതിമനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ഈ സിനിമയിൽ അവസാന 3-4 മിനിട്ടുകൾ ഒഴികെയുള്ള സംഭവ വികാസങ്ങൾ ബഹിരാകാശത്ത് വെച്ചാണ് നടക്കുന്നത്.
ഒരു ത്രില്ലർ എന്ന നിലയിൽ വൻ വിജയമായിരുന്ന ഈ സിനിമ ശാസ്ത്ര പ്രതിഭാസങ്ങളോട് എത്രത്തോളം നീതി പുലർത്തിയിട്ടുണ്ട്?
സിനിമ പ്രദർശനവും ചർച്ചയും
7PM, 03 ആഗസ്റ്റ് 2018. ബി കെ എസ് ബാബുരാജൻ ഹാളിൽ. ഏവർക്കും സ്വാഗതം.
No comments:
Post a Comment