നമുക്കൊന്നായ് അണിചേരാം : ബഹ്‌റൈൻ കേരളീയ സമാജം കേരളത്തോടൊപ്പം - Bahrain Keraleeya Samajam

Breaking

Friday, August 24, 2018

നമുക്കൊന്നായ് അണിചേരാം : ബഹ്‌റൈൻ കേരളീയ സമാജം കേരളത്തോടൊപ്പം






ബഹറിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തി ല്‍ പ്രളയ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് കൈത്താങ്ങായി സമാഹരിച്ച 10 ടൺ വിഭവങ്ങൾ ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ വി.എസ്. ട്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി ടി ജെ ഗിരീഷ്, മറ്റു സമാജം ഭരണ സമതി അംഗങ്ങള്‍, പ്രവാസി കമ്മീഷ ന്‍ അംഗം സുബൈര്‍ കണ്ണൂര്‍ , ബി കെ എസ് കേരള ഫ്ലഡ് റിലീഫ് സന്നദ്ധപ്രവര്ത്തകകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 
ബി കെ എസ് കേരള ഫ്ലഡ് റിലീഫ് സന്നദ്ധ പ്രവര്‍ത്തകരുടെ അഹോരാത്ര പ്രയത്നത്തില്‍ സമാഹരിച്ച ആവശ്യ സാധനങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയച്ചു.
 
ഈ യഞ്ജത്തി ല്‍ സഹായിച്ച എല്ലാ നല്ലവരായ ആളുകളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുനതായി സമാജം ഭരണ സമിതി അറിയിച്ചു.

No comments:

Pages