പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ ബഹ്‌റൈന്‍ കേരളീയ സമാജവും കൈകോര്‍ക്കുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം ഈ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചിരിക്കുന്നതായി സമാജം ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തോടൊപ്പം നിന്ന് ദുരിതമാനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതിനോടൊപ്പം ബഹറൈനില്‍ നിന്ന് കേരളത്തിലെ ദുരിതമാനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളി ല്‍ ബഹ്‌റൈന്‍ കേരളീയ സമാജം നേതൃത്വം നല്‍കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു.
പ്രളയ മേഖലയില്‍ നിന്നുള്ളവരെ സഹായിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും കൂടുതല്‍ സഹായം എത്തിക്കുന്നതിനും വേണ്ടി സമാജം ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമാജം ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെടുക. (39440530,39398598,38300213)
No comments:
Post a Comment