പ്രളയക്കെടുതികൾക്ക് ശേഷം ഒരു തിരിച്ചുവരവിനൊരുങ്ങുന്ന നമ്മുടെ കേരളത്തിന് ശക്തി പകരുവാൻ ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന ജീവനം, നാടിനൊപ്പം എന്ന പരിപാടി ഈ വരുന്ന ആഗസ്റ്റ് 31 വെളളിയാഴ്ച വൈകിട്ട് 7 മണി മുതൽ സമാജം ഡി ജെ ഹാളിൽ അരങ്ങേറുന്നു.
സമാജത്തിലെ വിവിധ വിഭാഗങ്ങളിലെ കലാകാരന്മാരും സമാജം മെംബേർസ് അല്ലാത്തവരും ചേർന്നൊരുക്കുന്ന കലാ സാഹിത്യ സംഗീത സന്ധ്യയാണ് "ജീവനം". സമൂഹ ചിത്ര ശില്പ രചനയും, കാവ്യ സന്ധ്യയും, ചെറു കഥാ വായനയും, മധുര ഗീതങ്ങളും, ഹൃസ്വ പ്രദർശനവും, പ്രളയത്തിൽ ജീവൻ വെടിഞ്ഞവർക്ക് സമൂഹ പ്രണാമവും ജീവവനത്തിൽ ഉണ്ടാവും. ജനകീയമായ ഈ പരിപാടി ഏവർക്കും സൗജന്യമായി വീക്ഷിക്കാവുന്നതാണ് . പരിപാടികളുടെ വിശദ വിവരങ്ങൾക്ക് ഹരീഷ് മേനോൻ ( സമാജം കലാ വിഭാഗം സെക്രട്ടറി) 33988196, ബിജു എം സതീഷ് ( സാഹിത്യ വിഭാഗം സിക്രട്ടറി ) 36045442 എന്നിവരുമായി ബന്ധപ്പെടുക
No comments:
Post a Comment