ബഹ് റൈൻ കേരളീയ സമാജം ലൈബ്രറി, വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 വെള്ളിയാഴ്ച കുട്ടികൾക്കായി പുസ്തക വായന, മുഖചിത്ര നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു . കുട്ടികളുടെ വായാനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാപരവും സർഗ്ഗാത്മകവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.
മത്സരങ്ങളും മത്സരരീതികളും
(1) പുസ്തക വായന:
നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ ഏതാനും ഭാഗം ഉച്ചാരണശുദ്ധിയോടും ഭാവ വൈവിധ്യത്തോടും തെറ്റില്ലാതെ വായിച്ചു കേൾപ്പിക്കുക . മത്സരത്തിന്റെ സമയ ദൈർഘ്യം 3 മിനിറ്റ്
(2) മുഖചിത്ര നിർമ്മാണം:
പരിചയപ്പെടുത്തുന്ന ഒരു പുസ്തകത്തിന്റെ കഥാതന്തു മനസ്സിലാക്കി , കഥയ്ക്ക് അനുയോജ്യമായ ഒരു മുഖചിത്രം തയ്യാറാക്കുക.മത്സരത്തിന്റെ സമയദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 17 നു മുൻപായി ഇതോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സമാജം ലൈബ്രറിയിൽ എത്തിക്കുകയോ, bkslibrary2015@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കുകയോ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്.രവികുമാർ - 39467560 പവിത്രൻ - 39479611
No comments:
Post a Comment