ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നോവൽ ചർച്ച ജൂണ്‍ 14 ഞായറാഴ്ച വൈകീട്ട് എട്ടുമണിക്ക് നോവൽ ചർച്ച നടക്കുന്നു. "സുഗന്ധി-ചരിത്രം മിത്ത് രാഷ്ട്രീയം" എന്ന് പേരിട്ട പരിപാടിയിൽ ടി.ഡി രാമകൃഷ്ണൻ രചിച്ച സമീപകാല മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ രചനയായ "സുഗന്ധി" എന്ന "ആണ്ടാൾ ദേവനായകി" എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചർച്ച സംഘടിപ്പിചിരിക്കുനത് സിംഹള തമിഴ് സംസ്കാരങ്ങളുടെ പശ്ചാത്തലത്തിൽ മിത്തും ചരിത്രവും ഭാവനയും സമന്വയിപ്പിച്ച് എഴുതപ്പെട്ട "സുഗന്ധി" ഇതിനകം തന്നെ മലയാള സാഹിത്യലോകത്ത് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. നോവൽ ചർച്ചയിൽ ജയകൃഷ്ണൻ കെ.നായർ, എൻ.പി. ബഷീർ എന്നിവർ വായനാനുഭവം പങ്കു വെക്കും തുടർന്ന് പൊതു ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാവരെയും ഹാർദ്ധവമായി സ്വാഗതം ചെയുന്നു.
No comments:
Post a Comment