സമ്മർ ക്യാമ്പ്‌-2015 - Bahrain Keraleeya Samajam

Breaking

Wednesday, June 17, 2015

സമ്മർ ക്യാമ്പ്‌-2015

കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ബഹറിൻ കേരളീയസമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ്‌ ഈ വര്ഷവും പൂർവ്വാധികം ഭംഗിയായിനടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ്‌ 2015  ജൂലൈ 2 ആം തീയതി മുതല്‍  ആരംഭിക്കുന്നു.
ഇക്കുറിയും വളരെ വിപുലമായ രീതിയിൽ തന്നെയാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. കേരളത്തിൽനിന്നും കലാ സാഹിത്യ രംഗത്തെ പ്രമുഖനും കാലിക്കറ്റ്‌ യൂണിവേര്സി്റ്റി സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ BTA, MTAയുംറൂറല്‍ കമ്മ്യൂണിറ്റി ടീച്ചര്‍ എംഫില്‍, നാടക സംവിധാനംഅഭിനയ ശില്പ ശാല അധ്യാപകനുംതൃശൂര്‍ ആകാശവാണി നിലയത്തിന് വേണ്ടി ബാലമണ്ഡലം പ്രോഗ്രാം സ്ക്രിറ്റ് റൈറ്റര്‍, തൃശൂര്‍ നാടക സംഘം തിയേറ്റര്‍ എന്ന ഗ്രൂപിന്റെ ഡയറക്ടര്‍ ഉം ആയ ശ്രീ.എം. എ. പ്രബലന്‍ ആണ്  ഇതിനായി എത്തിച്ചേരുന്നത്.
5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണു ക്യാമ്പിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ മുന്കൂട്ടി പേർ രജിസ്റ്റർ ചെയ്യണം. ജൂണ്‍ 30 നു രജിസ്ട്രേഷൻ അവസാനിക്കും.
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും സമാജം  വൈസ് പ്രസിഡന്റ്‌ ശ്രീ. അബ്ദുല്‍ റഹ്മാന്‍ 39678075,  സമാജം സാഹിത്യ വിഭാഗം സെക്രട്ടറി  വിപിന്‍  39964087, സമ്മര്‍ ക്യാമ്പ് കണ്വീനര്‍ ശ്രീമതി. അനു മനോജ്   39299554 എന്നിവരുമായോ, സമാജംഓഫിസു മായോ ബന്ധപ്പെടുക.
For more details Pls. Visit Samajam Website www.bksbahrain.com
OR Pls. use this Link

No comments:

Pages