ഒരു സാധാരണ വിട്ടമ്മ, ഭർത്താവിന്റെ ഇഷ്ട്ടം കുറയുന്നോ എന്നൊരു ചിന്ത അവളിലുണ്ട് ,ഓരോ ദിവസവും ആയാൾക്കിഷ്ട്ട പെട്ട ഭക്ഷണം ഉണ്ടാക്കി മുംബെയിലെ പ്രശസ്തരായ ഡബ്ബ വാലകളിലുടെയാണ് ഭർത്താവിന് ഭക്ഷണം
എത്തിക്കാറുള്ളത്ത് , ഡബ്ബവാലക്ക് ഒരബദ്ധം പറ്റുന്നു, ഭക്ഷണം ചെന്ന് എത്തുന്നത് മറ്റൊരാളുടെ പക്കലാണ്, അടുത്ത ദിവസം ഭക്ഷണ ത്തോടൊപ്പം ഒരു കത്തും വെക്കുന്നു, അയാള് ഇളക്കു മറുപടി എഴുതുന്നു, കുറിപ്പും മറുപടിയുമായി സിനിമയും ജീവിതവും പുതിയ തലങ്ങലേക്ക് വളരുന്നു .സ്ഥിരം ബോളിവുഡ് പ്രണയ മസാല സിനിമകളിൽ നിന്ന് വിത്യസ്തമായ ഒരനുഭവമാണ് ഈ സിനിമ , ലോക സിനിമാ പ്രേമികൾ ഏറ്റെടുത്ത ലഞ്ച് ബോക്സ് എന്ന സിനിമ ബി കെ എസ് സിനിമ ക്ലബ് 21 മെയ് ബുധൻ, വൈക്കുന്നേരം 7.30 ന് സമാജം യുസഫ് അലി ഹാള്ളിൽ പ്രദര്ശിപ്പിക്കുന്നു .റിതേഷ് ബത്ര സംവിധാനം ചെയ്ത സിനിമയിൽ ഇർഫാൻ ഖാൻ,നവാസുദ്ധീൻ സിദ്ദിഖി ,നിമ്രത് കൌർ എന്നിവര് വേഷമിടുന്നു പ്രവേശനം സൌജന്യം .കുടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ഷാജഹാൻ:39297836ഫിലിം ക്ലബ് കണ്‍വീനെർ ഫിറോസ് തിരുവത്ര 39186439 എന്നിവരുമായി ബന്ധപെടുക
No comments:
Post a Comment