ചിലര്‍ അങ്ങിനെയാണ്. ചില പ്രണയങ്ങളും അങ്ങിനെയാണ്. മാറി നിന്ന് നോക്കുമ്പോള്‍ അസംഭാവ്യമെന്ന് നമുക്ക് തോന്നുന്നവ. അല്ലെങ്കില്‍ തികഞ്ഞ പ്രായോഗികമതിയായ ഒരു അയ്യങ്കാര്‍ പെണ്ണ് ഗായത്രിക്ക്, ചായങ്ങള്‍ കണ്ടാല്‍ ഉന്മാദം കൊള്ളുന്ന, ജീവിതത്തെ വെറും ചിത്രങ്ങള്‍ മാത്രമായി കാണുന്ന മൈക്കലിനോട് പ്രണയം തോന്നുമോ. അവന്റെ കൂടെ ഒരു താലിച്ചരടിന്റെ ബന്ധനം പോലുമില്ലാതെ ഒന്നിച്ചു ജീവിക്കാന്‍ ഇറങ്ങി പോകുമോ... ദാരിദ്ര്യത്തിന്റെ കടും ചായങ്ങള്‍ അവരുടെ ജീവിതചിത്രങ്ങളിലേ ആര്‍ദ്രത നഷ്ടപ്പെടുത്തിയപ്പോളും അവള്‍ അവനെയും അവനിലെ ചിത്രകാരനെയും അകാരണമായി പ്രണയിച്ചു.
പക്ഷെ നിറങ്ങളെ മറ്റെന്തിനെക്കാളും പ്രണയിച്ച മൈക്കളിനോട് ജീവിതം കുറുമ്പ് കാട്ടിയത് കണ്ണുകളില്‍ ഇരുട്ട് നിറച്ചു കൊണ്ടാണ്. വര്‍ണ്ണങ്ങളുടെ ഉള്ളറിഞ്ഞ ഒരാള്‍ക്ക്, അന്ധതയുടെ കറുപ്പ് മാത്രം കണ്ടു കൊണ്ട് എത്ര നാള്‍ കഴിയാനാവും? അവനോടു ഗായത്രി ഒരിക്കല്‍, ഒരിക്കല്‍ മാത്രം ഒരു ചെറിയ ചതി ചെയ്തു. പക്ഷെ അത് അവരുടെ ജീവിതം മാറ്റിമറിക്കുന്നു.
പരിതോഷ് ഉത്തമിന്റെ 'ഡ്രീംസ് ഇന്‍ പ്രഷ്യന്‍ ബ്ലൂ' എന്നാ നോവലിനെ ആധാരമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം സമീപ കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറെ മികച്ച ഒരു ചിത്രമാണ്. ശ്യാമ പ്രസാദിന്റെ മാസ്റ്റർ പീസ് ആയ ഈ സിനിമ /സിനിമ സംവിധായകന്റെ കലയാണ് എന്ന് വീണ്ടും ഒരാവർത്തി ഉറപ്പിക്കുന്നു. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം നിര്ബന്ധമായും കണ്ടിരിക്കേണ്ട മലയാള സിനിമകളിൽ ഒന്നാണ് .
പ്രദര്ശനം ബി കെ എസ യുസഫ് അലി ഹാള്ളിൽ പ്രവേശനം സൗജന്യം
സമയം :14 ബുധൻ 2014/ വൈകിട്ട് 7.30
സമയം :14 ബുധൻ 2014/ വൈകിട്ട് 7.30
No comments:
Post a Comment