ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഭരത് മുരളി പുരസ്കാരം 2013 - Bahrain Keraleeya Samajam

Breaking

Wednesday, January 30, 2013

ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഭരത് മുരളി പുരസ്കാരം 2013

എക്കാലവും കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും കാലോചിതമായി ആദരിക്കുകയും ചെയ്യുന്നതില്‍ എന്നും മാതൃകയും ഒപ്പം മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ബഹ്‌റൈന്‍ കേരളീയ സമാജം ഇത്തവണ കലാരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് നാടക-സീരിയല്‍-സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കലാകാരി ശ്രീമതി.കുട്ട്യേടത്തി വിലാസിനിക്ക്‌ ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഭരത് മുരളി പുരസ്കാരം 2013 നല്‍കി ആദരിക്കുകയാണ് തിരുവനന്തപുരം എഞ്ചിനിയേഴ്സ് ഹാളില്‍ ഫെബ്രുവരി ഒന്നാം തീയതി (വെള്ളിയാഴ്ച ) ആറുമണിക്ക് നടക്കുന്ന പുരസ്കാര ദാനചടങ്ങില്‍ ബഹുമാനപ്പെട്ട മന്ത്രിമാരായ ശ്രീ.കെ.സി.ജോസഫ്‌ , ശ്രീ.ഷിബു ബേബി ജോണ്‍ , ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ , ശ്രീ.എം.എ.ബേബി സൂര്യ കൃഷ്ണമൂര്‍ത്തി , പ്രൊഫ. അലിയാര്‍ ഉള്‍പ്പടെ അനവധി കലാസാംസ്കാരിക നായകര്‍ പങ്കെടുക്കുന്നു തദവസരത്തില്‍ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു..................

1 comment:

Unknown said...

Please visit www.monsoonmedia.in for Bharat Murali Puraskram videos..

http://monsoonmedia.in/site/bharat-murali-puraskar-2013/

http://www.facebook.com/MonsoonMedia

Pages