കേരളീയ സമാജം പ്രഥമ ഭരത് മുരളി സ്മാരക നാടക പുരസ്കാരം കുട്ട്യേടത്തി വിലാസിനിക്ക് - Bahrain Keraleeya Samajam

Tuesday, January 29, 2013

demo-image

കേരളീയ സമാജം പ്രഥമ ഭരത് മുരളി സ്മാരക നാടക പുരസ്കാരം കുട്ട്യേടത്തി വിലാസിനിക്ക്

പ്രഥമ ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ പ്രഥമ ഭരത് മുരളി സ്മാരക നാടക പുരസ്കാരം പഴയകാല നാടക നടി കുട്ട്യേടത്തി വിലാസിനിക്ക്. അരലക്ഷം രൂപയും മെമന്‍േറായും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വജീവിതം നാടകത്തിന് സമര്‍പ്പിച്ച് നാടകാസ്വാദകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ പല നാടക കലാകാരന്മാരും പിന്നീട് ജീവിത സായാഹ്നങ്ങളില്‍ അരങ്ങൊഴിഞ്ഞ് പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തിലാണ് അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കാന്‍ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സൂര്യ കൃഷ്ണമൂര്‍ത്തി ചെയര്‍മാനും പ്രഫ. അലിയാര്‍, പി.വി. വിശ്വന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പ്രഥമ പുരസ്കാരം നിര്‍ണയിച്ചത്. ചലച്ചിത്ര രംഗത്ത് എത്തുന്നതിന് മുമ്പ് വൈവിധ്യമുള്ള നിരവധി കഥാപാത്രങ്ങളെ തന്‍െറ അഭിനയ മികവുകൊണ്ട് അനശ്വരമാക്കിയ നാടക കലാകാരിയാണ് കുട്ട്യേടത്തി വിലാസിനിയെന്ന് ജൂറി വിലയിരുത്തി. തിരുവനന്തപുരത്ത് നടക്കുന്ന പുരസ്കാര സമര്‍പണ ചടങ്ങില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, ഷിബു ബേബിജോണ്‍, മുന്‍ മന്ത്രി എം.എ. ബേബി, സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്‍റ് വി.കെ. പവിത്രന്‍, സെക്രട്ടറി ആഷ്ലി ജോര്‍ജ്, മനോഹരന്‍ പാവറട്ടി, ശിവകുമാര്‍ കൊല്ലറോത്ത്, ജയന്‍ എസ്. നായര്‍ എന്നിവര്‍ പങ്കെടുത്തു.

Pages