സിനിമാ ക്ലബിന്റെയും ഫൊട്ടോഗ്രഫി ക്ലബിന്റെയും പ്രവര്‍ത്തനോദ്ഘാടനം - Bahrain Keraleeya Samajam

Breaking

Tuesday, July 10, 2012

സിനിമാ ക്ലബിന്റെയും ഫൊട്ടോഗ്രഫി ക്ലബിന്റെയും പ്രവര്‍ത്തനോദ്ഘാടനം

ബഹ്റൈന്‍ കേരളീയ സമാജം സിനിമാ ക്ലബിന്റെയും ഫൊട്ടോഗ്രഫി ക്ലബിന്റെയും ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 7.30 ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് അമേരിക്കയിലെ ന്യൂപുര്‍ ഡാന്‍സ് അക്കാദമി ബോര്‍ഡ് ഡയറക്ടര്‍ ഖലീല്‍ അല്‍ അലാഷര്‍ കഥക് നൃത്തം അവതരിപ്പിക്കും. 

തുടര്‍ന്ന് റിഥമിക് ഡാന്‍സ് ഗ്രൂപ്പിന്റെ അറബിക് ഡാന്‍സും അരങ്ങേറും. 12,13 എന്നീ തീയതികളില്‍ ബഹ്റൈനിലെ പ്രഗല്‍ഭരായ ഫൊട്ടോഗ്രഫര്‍മാരുടെ ഇരുന്നൂറോളം ഫൊട്ടോഗ്രഫി ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 

13ന് രാവിലെ 10.30ന് എം.പി. സുകുമാരന്‍ നായരുടെ സംസ്ഥാന അവാര്‍ഡ് നേടിയ ‘രാമാനം” എന്ന സിനിമാ പ്രദര്‍ശനവും തുടര്‍ന്ന് അദ്ദേഹവുമായുള്ള മുഖാമുഖം പരിപാടിയും നടക്കും.

പ്രവേശനം സൌജന്യം. ഫൊട്ടോഗ്രഫി പ്രദര്‍ശനം, മത്സരം, പ്രഗല്‍ഭരുടെ വര്‍ക്ഷോപ്പുകള്‍, ഫൊട്ടോഗ്രഫിക് യാത്രകള്‍ എന്നിവകളാണ് ഫൊട്ടോഗ്രഫി ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. 

മാസം തോറും രണ്ടു സിനിമകളുടെ പ്രദര്‍ശനം, സംവാദം, പ്രഗല്‍ഭരുമായുള്ള മുഖാമുഖം, ഹ്രസ്വചിത്രമത്സരം, ചില്‍ഡ്രന്‍സ് ക്ളബുമായി ചേര്‍ന്ന് കുട്ടികളുടെ സിനിമ എന്നിവയാണ് സിനിമാ ക്ളബിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091), ഫൊട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ കെ.ഡി. മാത്യൂസ്(39884383), ഫിലിം ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍(39897812) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

No comments:

Pages