കേരളീയ സമാജം പരിപാടിയില്‍ ബഹ്റൈന്‍ സ്വദേശിയുടെ നൃത്തം - Bahrain Keraleeya Samajam

Tuesday, July 10, 2012

demo-image

കേരളീയ സമാജം പരിപാടിയില്‍ ബഹ്റൈന്‍ സ്വദേശിയുടെ നൃത്തം

മ.ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബഹ്റൈന്‍ സ്വദേശിയുടെ  ന്യത്തം അരങ്ങേറുന്നു. അമേരിക്കയിലെ നുപുര്‍ ഡാന്‍സ് അക്കാദമി ബോര്‍ഡ് ഡയറക്ടറായി പ്രവത്തിക്കുന്നå ഖലീല്‍ അല്‍ അലാഷര്‍ അവതരിപ്പിക്കുന്ന കഥക് ന്യത്തം ബഹറൈനിലെ ന്യത്ത ആസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. 

ഖലീല്‍ ആദ്യമായാണ് ബഹ്റൈനില്‍ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് റിത്മിക് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന അറബിക് ഡാന്‍സും അരങ്ങേറും. ബഹ്റൈന്‍ കേരളീയ സമാജം സിനിമാ ക്ലബിന്റെയും ഫോട്ടോഗ്രഫി ക്ലബിന്റെയും ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഇൌ മാസം 12ന് വൈകിട്ട് 7.30 ന് സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി.  ചലച്ചിത്ര സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍മുഖ്യാതിഥിയായിരിക്കും.

12,13 എന്നീ തീയതികളില്‍ ബഹ്റൈനിലെ പ്രഗല്‍ഭരായ ഫൊട്ടൊഗ്രാഫര്‍മാരുടെ 200 ഫൊട്ടോഗ്രാഫുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 13ന് രാവിലെ 10.30ന് എം.പി. സുകുമാരന്‍ നായരുടെ സംസ്ഥാന അവാര്‍ഡ് നേടിയ രാമാനം എന്ന സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് അദ്ദേഹവുമായുള്ള മുഖാമുഖവുമുണ്ടായിരിക്കും .പ്രവേശനവും
സൌജന്യമാണ്.  മലയാള സിനിമയിലെ നിരവധി സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും സിനിമാ ക്ലബിന്റെåപ്രവര്‍ത്തനത്തോടനുബന്ധിച്ച് ബഹറൈന്‍ സന്ദര്‍ശിച്ചിട്ടൂണ്ട്്. കഴിഞ്ഞ വര്‍ഷം ബഹ്റൈനിലെ നിരവധി ഫോട്ടോഗ്രാഫര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ’ബ്യൂട്ടിഫുള്‍ ബഹ്റൈന്‍ ഫൊട്ടോഗ്രഫി മത്സരം ഏറെ പ്രശംസ നേടി. ഫൊട്ടോഗ്രഫി പ്രദര്‍ശനം, മത്സരം,ശില്പശാലകള്‍, ഫൊട്ടോഗ്രാഫിക് യാത്രകള്‍ എന്നിവ ഈ വര്‍ഷം അരങ്ങേറും. 

എല്ലാ മാസവും രണ്ട് സിനിമകളുടെ പ്രദര്‍ശനം, സംവാദം, പ്രഗല്‍ഭരുമായിയുള്ള മുഖാമുഖം, ഹ്രസ്വ ചിത്രങ്ങളുടെ മത്സരം, ചില്‍ഡ്രന്‍സ് ക്ലബുമായി ചേര്‍ന്ന് കുട്ടികളുടെ സിനിമ എന്നിവ സിനിമാ ക്ലബിന്റെ ഈ വര്‍ഷത്തെ പരിപാടികളായിരിക്കും. വിവരങ്ങള്‍ക്ക്: സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091), ഫോട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ കെ.ഡി. മാത്യൂസ്(39884383), ഫിലിം ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍(39897812).

Pages