‘ഡ്രമാറ്റിക’ക്ക് തിരശ്ശീല വീണു - Bahrain Keraleeya Samajam

Breaking

Saturday, January 21, 2012

‘ഡ്രമാറ്റിക’ക്ക് തിരശ്ശീല വീണു

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും ടോസ്റ്റ് മാസ്റ്റേര്‍സ് ക്ളബും സംയുക്തമായി സംഘടിപ്പിച്ച കുട്ടികള്‍ക്കു വേണ്ടിയുള്ള ഇംഗ്ളീഷ് നാടക മത്സരത്തിനു സമാപനമായി. ഏഴു നാടകങ്ങള്‍ മത്സര വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. എല്ലാ നാടകങ്ങളും അവതരണ ശൈലിയിലും അഭിനയ മേന്മയിലും ഉന്നത നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. നാടകാവതരണത്തിനു ശേഷം മത്സര വിജയികളുടെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികളും അവാര്‍ഡുകളും വിതരണം ചെയ്യും.
നോമിനേഷനുകള്‍(യഥാ ക്രമം ഒന്നു മുതല്‍ മൂന്നുവരെ): അഭിനേതാക്കള്‍ (പെണ്‍) - നന്ദന രാധാകൃഷ്ണന്‍ -വില്ല ഫോര്‍ സെയില്‍ , ശ്രീലക്ഷ്മി ദേവന്‍ -എ മാറ്റര്‍ ഓഫ് ഹസ്ബന്‍റ്, വന്ദന വര്‍ഗീസ് -എ മാറ്റര്‍ ഓഫ് ഹസ്ബന്‍റ്.
ആണ്‍: റിഷികേഷ് ശിവ -വില്ല ഫോര്‍ സെയില്‍, അര്‍പിത് പ്രദീപ് -ഗൈഡിങ് ബീക്കോണ്‍ ഇന്‍ദി ഡാര്‍ക് വേള്‍ഡ്, എസ്. വിഗ്നേഷ്, എച്ച് - സ്കൂള്‍. സംവിധായകര്‍: ജോക്കു ചാക്കോ -വില്ല ഫോര്‍ സെയില്‍, സുഹാസ് -എ മാറ്റര്‍ ഓഫ് സഹ്ബന്‍റ്, ടി.എം. രവി -എച്ച് സ്കൂള്‍. അവതരണം (ടീമുകള്‍): റെയിന്‍ബോ ചില്‍ഡ്രണ്‍സ് തിയറ്റര്‍ ഗ്രൂപ്പ് -വില്ല ഫോര്‍ സെയില്‍, കോപ്ട -ഗെയ്ഡിങ് ബീക്കോണ്‍ ഇന്‍ദി ഡാര്‍ക് വേള്‍ഡ്, ചിന്മയ ബാലവിഹാര്‍ -എച്ച് സ്കൂള്‍.

No comments:

Pages