ഇംഗിഷ് നാടക മല്‍സരം 17 മുതല്‍ - Bahrain Keraleeya Samajam

Breaking

Friday, January 6, 2012

ഇംഗിഷ് നാടക മല്‍സരം 17 മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം ടോസ്റ്റ് മാസ്റ്റേഴ്സ് åക്ളബ്ബും ബികെഎസ് സ്കൂള്‍ ഓഫ് ഡ്രാമയും ചേര്‍ന്നു 17 മുതല്‍ 20 വരെ കുട്ടികളുടെå ഇംഗിഷ് നാടകമല്‍സരം നടത്തുന്നു. 18 വയസില്‍ താഴെ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. നാടക രചനയും സംവിധാനവും മുതിര്‍ന്നവര്‍ക്കു നിര്‍വഹിക്കാം. മികച്ച അവതരണം, രണ്ടാമത്തെ അവതരണം, സംവിധാനം, നടന്‍, നടി എന്നീ ഇനങ്ങളില്‍ സമ്മാനമുണ്ട്.

മല്‍സരത്തിനു മുന്നോടിയായി ഇന്നുവൈകിട്ട് ഏഴിനു വിനോദ് സോമല്‍ ലഘുനാടകം, അവതരണം, സംവിധാനം,å അഭിനയം, പ്രകാശ നിയന്ത്രണം, സംഗീത സന്നിവേശം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നു. 14നു രാത്രി എട്ടിനു ’ശബ്ദ നിയന്ത്രണത്തിന്റെ സാധ്യതകള്‍ പ്രസംഗകലയിലും നാടകാഭിനയത്തിലും എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാലയുമുണ്ടാകുംå. കൂടുതല്‍ വിവരങ്ങള്‍ക്ക് 39848091, 39267801 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

No comments:

Pages