ബികെഎസ് ക്വിസ് 13ന് - Bahrain Keraleeya Samajam

Breaking

Saturday, January 7, 2012

ബികെഎസ് ക്വിസ് 13ന്

ബഹ്റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലയാള സിനിമയെ ആധാരമാക്കി 13നു ’വെള്ളിത്തിര ക്വിസ് നടത്തുന്നു. മലയാള സിനിമയുടെ ആരംഭം, ചരിത്രം, വളര്‍ച്ച, നേട്ടങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാജം അംഗങ്ങള്‍ക്കു പുറമെ സംഘടനകള്‍, കൂട്ടായ്മകള്‍, സുഹൃദ്സംഘങ്ങള്‍ എന്നിവയ്ക്കും പങ്കെടുക്കാം.

മൂന്ന് അംഗങ്ങളാണു ടീമില്‍ ഉണ്ടായിരിക്കേണ്ടത്. 10ന് അകം റജിസ്റ്റര്‍ ചെയ്യണം. പ്രാഥമിക റൌണ്ടില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആറു ടീമുകള്‍ അവസാന റൌണ്ടില്‍ മത്സരിക്കും. ഫോണ്‍: 36514091 (തോമസ് മത്തായി, ക്വിസ് ക്ലബ് കണ്‍വീനര്‍), 39650857 (ഹരിദാസ് ബി. നായര്‍).

No comments:

Pages