ബികെഎസ് ബാഡ്മിന്റന്‍ ജേതാക്കള്‍ - Bahrain Keraleeya Samajam

Breaking

Saturday, January 14, 2012

ബികെഎസ് ബാഡ്മിന്റന്‍ ജേതാക്കള്‍

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പ്രതിമാസ സയിദ് മോഡി സ്മാരക ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ആദ്യ വിഭാഗത്തില്‍ (ഫ്ളൈറ്റ് വണ്‍) ഉണ്ണി-സലേഷ് സഖ്യം ജേതാക്കളായി. രണ്ടാമത്തെ വിഭാഗത്തില്‍ അനൂപ്-ഷാന്റോ സഖ്യവും മൂന്നാമത്തെ വിഭാഗത്തില്‍ അജയ്-ഷിബു സഖ്യവും നാലാമത്തെ വിഭാഗത്തില്‍ രാജശേഖര്‍-ഷൈജു സഖ്യവും അഞ്ചാം വിഭാഗത്തില്‍ വിനീത്-വിഷ്ണു സഖ്യവും ജേതാക്കളായി.

ബികെഎസ് ആക്ടിങ് ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു, ലൈബ്രേറിയന്‍ മുരളീധരന്‍ തമ്പാന്‍, എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി മനോഹരന്‍ പാവറട്ടി, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി ഒ.എം. അനില്‍കുമാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

No comments:

Pages