സമാജം നാടകോല്‍സവത്തിന് അരങ്ങൊരുങ്ങി - Bahrain Keraleeya Samajam

Breaking

Saturday, December 10, 2011

സമാജം നാടകോല്‍സവത്തിന് അരങ്ങൊരുങ്ങി

അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോല്‍സവത്തിന് 11ന് തിരി തെളിയും.
തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നാട്യ കലയുടെ മാറ്റുരക്കലാണ്. നാട്യഗൃഹത്തിലെ എം.കെ. ഗോപാലകൃഷ്ണന്‍ മുഖ്യ വിധികര്‍ത്താവായിരിക്കും. മല്‍സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
11ന് രാത്രി എട്ടിന് ‘കാപൊലിച്ചു,...കൊല്ലവര്‍ഷം എന്ന നാടകവും 9.20ന് ‘മനസ്സിന്‍െറ ചങ്ങലയും’ അരങ്ങേറും. 12ന് രാത്രി ഒമ്പതിന് കാലം കണ്ട കാണ്ടാമൃഗവും 13ന് രാത്രി എട്ടിന് ‘ക്രിസലിസും’ 9.20ന് ജിംകോ ബിലോബയും 14ന് രാത്രി എട്ടിന് കള്ളനും പൊലീസും മല്‍സരിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന ചടങ്ങില്‍ ഏറ്റവും നല്ല നാടകങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മികച്ച അവതരണത്തിന് 300 യു.എസ് ഡോളറും രണ്ടാമത്തെ മികച്ച അവതരണത്തിന് 200 ഡോളറുമാണ് സമ്മാന തുക. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ 100 ഡോളര്‍ വീതം സമ്മാനം ലഭിക്കും. മികച്ച രണ്ടാമത്തെ നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ക്കും മികച്ച പശ്ചാതല സംഗീതം, ചമയം, പ്രകാശ നിയന്ത്രണം, ബാലതാരം എന്നിവക്കും ട്രോഫികള്‍ നല്‍കും.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 16നും 17നും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമാജത്തില്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ, ഗെയിംസ്, ഫാന്‍സി, വസ്ത്ര, സ്റ്റാളുകള്‍ക്ക് പുറമെ വിവിധ മല്‍സരങ്ങളും അരങ്ങേറും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മല്‍സരങ്ങളും വിനോദ പരിപാടികളുമുണ്ടാകും.
17ന് ലക്ഷ്മി നായര്‍ വിധികര്‍ത്താവാകുന്ന ‘മാഗി-ബി.കെ.എസ് ടേസ്റ്റ് ഹണ്ട് 2011’ കുക്കറി ഷോ നടക്കും. സമാജം വനിതാ വിഭാഗമാണ് സംഘാടകര്‍. പാചക മല്‍സരത്തില്‍ നവമ്പര്‍ 18ന് നടന്ന പ്രാഥമിക റൗണ്ടില്‍ യോഗ്യത നേടിയ 12 ടീമുകളാണ് മാറ്റുരക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിപാടിയില്‍ ലക്ഷ്മി നായരുമായി സദസ്യര്‍ക്ക് സംവദിക്കാന്‍ അവസരമുണ്ടാകും. വനിതകളുടെയും കുട്ടികളുടെയും കലാ പരിപാടികളുമുണ്ടാകും. പ്രശാന്ത് കാഞ്ഞിരമറ്റമാണ് അവതാരകന്‍.
സമാജം അംഗങ്ങള്‍ക്കുള്ള പുതിയ ഇലക്ട്രോണിക്സ് തിരിച്ചറിയല്‍ കാര്‍ഡ് 16ന് വിതരണം ചെയ്യും. അംഗങ്ങള്‍ വ്യക്തി വിവരങ്ങള്‍ പുതുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു, വനിത വിഭാഗം കണ്‍വീനര്‍ ബിജി ശിവകുമാര്‍ എന്നിവരും പങ്കെടുത്തു.

No comments:

Pages