മുല്ലപ്പെരിയാര്‍: രമ്യമായ പരിഹാരം വേണമെന്ന് കേരളീയ സമാജം - Bahrain Keraleeya Samajam

Breaking

Monday, December 5, 2011

മുല്ലപ്പെരിയാര്‍: രമ്യമായ പരിഹാരം വേണമെന്ന് കേരളീയ സമാജം

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളീയ സമൂഹത്തില്‍ സമീപ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതിനു വേണ്ടി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അടിയന്തരമായ ഇടപെടലുകള്‍ ആവശ്യമാണ് എന്നും ചര്‍ച്ചകളിലൂടെ രമ്യമായ ഒരു പരിഹാരം ഇൌ വിഷയത്തില്‍ ഉണ്ടാകേണ്ടതാണ് എന്നും ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ചേര്‍ന്ന പൊതുയോഗം അഭിപ്രായപ്പെട്ടു.

ഡാം സുരക്ഷയെക്കുറിച്ച് അനുനിമിഷം ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നു ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. സേവ് മുല്ലപ്പെരിയാര്‍ ക്യാംപയിന്റെ ഭാഗമായി സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഒപ്പുകള്‍ സഹിതമുള്ള നിവേദനം പ്രധാനമന്ത്രി, കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കു സമാജം കൈമാറുമെന്ന് അദ്ദേഹം സദസിനെ അറിയിച്ചു.

സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സേവ് മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിച്ചു. കേരളീയ സമാജം ബാലവേദി, മലയാളം പാഠശാല എന്നിവയിലെ കുട്ടികള്‍ മെഴുകുതിരികളും ചെരാതുകളും തെളിയിച്ചു. ബിജു എം. സതീഷ് മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ സദസിനു ചൊല്ലിക്കൊടുത്തു. സജി മാര്‍ക്കോസ്, ഏബ്രഹാം സാമുവല്‍, രാജു കല്ലുംപുറം, ഡി. സലിം, സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു, മിനേഷ് ആര്‍. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തെപ്പറ്റി സി-ഡിറ്റ് തയാറാക്കിയ ലഘു വിഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

No comments:

Pages