കേരളീയ സമാജം ബാലകലോല്‍സവം ജൂണ്‍ ആദ്യവാരം - Bahrain Keraleeya Samajam

Saturday, May 21, 2011

demo-image

കേരളീയ സമാജം ബാലകലോല്‍സവം ജൂണ്‍ ആദ്യവാരം

ഗള്‍ഫ് മേഖലയിലെ പ്രവാസി കുട്ടികളുടെ ഏറ്റവും വിപുലമായ സര്‍ഗസപര്യയായ കേരളീയ സമാജം ബാലകലോല്‍സവത്തിന് ജൂണ്‍ ആദ്യവാരം തിരി തെളിയും. ബഹ്‌റൈനിലെ മുഴുവന്‍ മലയാളി കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ബാലകലോല്‍സവത്തില്‍ 125ഓളം ഇനങ്ങളില്‍ മല്‍സരം നടക്കും. 45 ദിവസം നീളുന്ന പരിപാടിയില്‍ കഴിഞ്ഞവര്‍ഷം 500ലധികം പേരാണ് പങ്കെടുത്തത്.
നാട്ടിലെ സ്‌കൂള്‍ യുവജനോല്‍സവത്തിന്റെ ക്രമീകരണങ്ങളും വിധിനിര്‍ണയ രീതികളുമാണ് ബാലകലോല്‍സവത്തിന് ഒരുങ്ങുന്നത്. നാട്ടില്‍ നിന്നുള്ളവരടക്കമുള്ള കലാകാരന്മാരാണ് വിധികര്‍ത്താക്കള്‍. കേരള സംഗീത നാടക അക്കാദമി തെരഞ്ഞെടുത്ത നര്‍ത്തകരാണ് കഴിഞ്ഞവര്‍ഷം നൃത്തമല്‍സരങ്ങളുടെ വിധികര്‍ത്താക്കളായി വന്നത്.
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ഗ്രൂപ്പുകളായാണ് മല്‍സരം. വ്യക്തിഗത ഇനങ്ങള്‍ക്കുപുറേേമ സംഘഗാനം, മൈം, രംഗോളി, പൂക്കളം, ഒപ്പന, ടാബ്ലോ, സിനിമാറ്റിക് ഡാന്‍സ്, സംഘനൃത്തം തുടങ്ങിയ ഗ്രൂപ്പിനങ്ങളുമുണ്ട്. കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് കലാതിലകം, പ്രതിഭ പുരസ്‌കാരവും ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പും നല്‍കും. കഴിഞ്ഞവര്‍ഷം മുതല്‍ സംഗീത, സാഹിത്യ, നാട്യ രത്‌ന പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മാസം 23നകം പേര് രജിസ്റ്റര്‍ ചെയ്യണം. മനോജ് മാത്യു ജനറല്‍ കണ്‍വീനറായ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ആഘോഷത്തിന് നേതൃത്വം വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മനോജ് മാത്യു (39617735) വില്‍ നിന്നോ www.bahrainkeraleeyasamajam.com
എന്ന വെബ്‌സൈറ്റില്‍നിന്നോ അറിയാം.

Pages