
ബഹ്‌റൈന്‍ കേരളീയസമാജം മലയാളം പാഠശാലയില്‍ പുതിയ അധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ അടുത്ത ആഴ്ചയോടെ ആരംഭിക്കും. നേരത്തെ സമാജം അംഗങ്ങളുടെ കുട്ടികള്‍ക്കു മാത്രമായി പാഠശാല പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ബഹ്‌റൈനിലെ എല്ലാ പ്രവാസി മലയാളികളുടെയും കുട്ടികള്‍ക്കു പ്രവേശനം നല്‍കാന്‍ ആരംഭിച്ചതോടെ കൂടുതല്‍ പേര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായെത്തുന്നുണ്ട്. പ്രത്യേക ഉപസമിതിയുടെ നേതൃത്വത്തിലാണ് പാഠശാലയുടെ പ്രവര്‍ത്തനങ്ങള്‍. എല്ലാ തിങ്കളാഴ്ചയും രാത്രി എട്ടു മുതല്‍ ഒന്‍പതു വരെയാണ് ക്ലാസ്. ഫോണ്‍: 30045442, 30005370.


No comments:
Post a Comment