പ്രവാസ ജീവിതം മറവിയിലെളിപ്പിച്ചുവച്ച മലയാളത്തിന്റെ പ്രീയ കവികളെയും കവിതകളെയും കുട്ടികളുടെ വായനാവഴിയിലൂടെ ഓര്‍മ്മയിലേക്ക് കൊണ്ടുവന്ന ' കവിത നടന്ന വഴി' എന്ന പരിപാടിയോടെ കേരളീയ സമാജത്തിന്റെ അന്താരാഷ്ട്ര കാവ്യോത്സവത്തിന്' ഗ്രീഷ്മം -2009 ' തുടക്കമായി. കേരളീയ സമാജത്തിന്റെ വിവിധ വേദികളില്‍ പ്രതിഭ തെളിയിച്ച കുട്ടീകളുടെ നേത്രത്വത്തിലായിരുന്നു 'കവിത നടന്ന വഴികള്‍'എഴുത്തച്ചന്റെ ' ആധ്യാത്മ രാമായണ' ത്തിലെ വരികള്‍ അഭിഷിത് ധര്മ്മരാജന് വായിച്ച് കാവ്യ സന്ധ്യക്ക് തുടക്കമിട്ടു. ആരതി പവിത്രന് കുമാരനാശാന്റെ വീണപൂവ് , സന്ദീപ് തിലകരാജന് ഇടശ്ശേരിയുടെ ' കറുത്ത ചെട്ടിച്ചികള് ' രാജശ്രീ രാജശേഖരന് വയലാറിന്റെ കല്യാണസൗഗന്ധികം ' ശ്രുതി മുരളി കടമനിട്ടയുടെ ' പരാതി' , ആര്യാ പീതാബരന്‍ അനില്‍ പനച്ചുരാന്റെ ' പാര് വതി ' എമി എല്‍സാ ഷാജി ദിവാകരന് വിഷ്ണമംഗലത്തിന്റെ ' നീയും ഞാനും' കെ എസ് അപ്പു ബാലചന്ദ്രന് ചുള്ളിക്കാടിന്റെ 'സന്ദര്‍ശനം ' എന്നി കവിതകള്‍ ചൊല്ലി.രാജന് പി ദേവിന്റെ നിര്യാണത്തില്‍ അനുശേചിച്ചാണ് പരിപാടി തുടങ്ങിയത്. പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ ഉത്ഘാടനം ചെയ്തു.
കാവ്യോത്സവത്തില്‍ വ്യാഴാഴ്ച് അന്തര്‍ദേശീയ കാവ്യദിനമായിരുന്നു.വിവിധ ഭാഷകളിലുള്ള കവികള്‍ സ്വന്തം കവിത അവതരിപ്പിക്കും .ഹമീദ് ഖൈദ്, അലി അല്‍ ജലാവി, ഫാത്തിമാ മഹ്സിന് (അറബി), മെലെന്‍ പാരഡസ് ( ഫിലിപ്പിന്), സാദിഖ് ഷാദ് (ഉറുദു) പരാഗ് മോഹന്‍ നത്കര്‍ണി (മറാട്ടി), രാജു ഇരിങ്ങല്‍ ( മലയാളം) എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.മലയാള കവിഭാവുകത്തെയും കവിതകളുടെ വഴികളെയും കുറിച്ച് എഫ് എം റേഡിയോ ചെയര്മാന് പി. ഉണ്ണിക്യഷ്ണന് സംസാരിച്ചു.
ഇന്നലെ രാത്രി ബഹറിനിലെ മലയാളം കവികളുടെ ദിനമായിരുന്നു. ബിനോയ് കുമാര്‍, ജോമി മാത്യു, എല്‍സി ജോര്‍ജ്ജ്, എം. കെ. നമ്പ്യാര്‍, മണി ചാവക്കാട്, മുട്ടാര്‍ ലാല്‍, എസ്. അനില്‍ കുമാര്‍, സജീവ് കടവനാട്, ശക്തീധരന്, ഷൈലാ സോമകുമാര്‍ , ഷംസ് ബാലുശേശരി , ടി. എസ്. നദീര്‍, സെലാം കേച്ചേരി, നീതു സത്യന്, മോഹന്‍ പുത്തന്‍ചിറ, ഫിറോസ് തിരുവത്ര, ഫാറൂക്ക് കോഴിക്കോട്, അനില്‍ നീര്‍വിളാകംതുടങ്ങി ബഹറിനിലുള്ള 18ഓളം പ്രവാസി കവികള്‍ സ്വന്തം കവിതകള്‍ ആലപിച്ചു. തുടര്‍ന്ന് പി. റ്റി. തോമസ്, പ്രശാന്ത് കുമാര്‍ എന്നിവര്‍ കവിതകളെ അവലോകനം ചെയ്തത് സംസാരിച്ചു. ശ്രീ ബിജു എം സതീഷ് സ്വാഗതം അറിയിച്ചു. ശ്രീ ബെന്യാമിന് ആമുഖ പ്രസംഗം നടത്തിയ പ്രസ്തുത സമ്മേളനത്തിന് പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ ആശംസ ആറിയിച്ചു. പ്രസ്തുത പരിപാടിയുടെ അവതാരകന് ശ്രീ ബാജി ഓടംവേലി ആയിരുന്നു

5 comments:
സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍...
അവിടെ വായിച്ച അന്യഭാഷാ കവിതകളുടെ പരിഭാഷകള്‍ കിട്ടുമോ?ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കാന്‍ താത്പര്യമുണ്ട്.
കവിതവതരിപ്പിക്കാത്തവരുടെ പേരുകൾ പരിപാടിക്കു ശേഷവും എഴുതിവ്യ്ക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണു സ്നേഹിതാ....
സമാജം അക്കൌണ്ടിൽ വേണോ ഇത്തരം സുഖിപ്പിക്കൽ
മൂന്നാം ദിവസം കവിത അവതരിപ്പിച്ച
ബഹറിനിലെ മലയാളകവികള്‍ ഇവരാണ്.
1. ബിനോയ് കുമാര്‍
2. ജോമി മാത്യു
3. എല്‍സി ജോര്‍ജ്ജ്
4. എം. കെ. നമ്പ്യാര്‍
5. മണി ചാവക്കാട്
6. മുട്ടാര്‍ ലാല്‍
7. എസ്. അനില്‍ കുമാര്‍
8. സജീവ് കടവനാട്
9. ശക്തീധരന്,
10. ഷൈലാ സോമകുമാര്‍
11. ഷംസ് ബാലുശേശരി
12. ടി. എസ്. നദീര്‍
13. സെലാം കേച്ചേരി
14. നീതു സത്യന്
15. മോഹന്‍ പുത്തന്‍ചിറ
16. ഫിറോസ് തിരുവത്ര
17. ഫാറൂക്ക് കോഴിക്കോട്
18. അനില്‍ നീര്‍വിളാകം
അവലോകനം ചെയ്തത്
1. പി. റ്റി. തോമസ്
2. പ്രശാന്ത് കുമാര്‍
ആമുഖം - ബെന്യാമിന്
സ്വാഗതം - ബിജു എം സതീശ്
ആശംസ - പി. വി. മോഹന്‍ കുമാര്‍
അവതരണം - ബാജി ഓടംവേലി
വിഷ്ണു പ്രസാദ്: അന്യഭാഷാ കവിതകളുടെ പരിഭാഷകള്‍ കവികളുടെ അനുവാദം ഇല്ലാതെ വെറെ ഒരു മാധ്യമത്തില്‍ പ്രസിദ്ധികരിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല. എന്തായലും പരിഭാഷകള്‍ ബാജി ഓടംവേലിയുടെ പക്കല്‍ ഉണ്ട് എന്നാണ് തോന്നുന്നത്.
TURNING IN : തെറ്റ് ചൂണ്ടികാണീച്ചതിന് നന്ദി. commentsല്‍ ബാക്കിയുള്ള ഭാഗങ്ങള്‍ അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുന്നു.
ബാജി ഓടംവേലി : തെറ്റ് തിരുത്തിതന്നതിന് നന്ദി.
ഗ്രീഷ്മം 2009 ഒരു നല്ല അനുഭവമായിരുന്നു.
ഇങ്ങനെയൊരുദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച
ബഹറിന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ വിഭാഗം എല്ലാ വിധ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. ഈ ഉദ്യമത്തെ തുടര്‍ന്നും മുന്നോട്ടു കൊണ്ടു പോകാനുള്ള സ്ഥിരമായ ഒരു സംവിധാനം (മാസത്തിലൊരിക്കലൊരു കവിതാ / കഥാ സായാഹ്നം തുടങ്ങിയവ) തങ്ങളുടെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തണെമെന്ന് ശ്രീമാന്‍ ബെന്യാമിനോടും സഹപ്രവര്‍ത്തകരോടും ഒരപേക്ഷയുണ്ട്.
Post a Comment