ചിങ്ങപുലരിക്ക് വര്‍ണ്ണാഭമായതുടക്കം - Bahrain Keraleeya Samajam

Breaking

Monday, August 24, 2009

ചിങ്ങപുലരിക്ക് വര്‍ണ്ണാഭമായതുടക്കം

അത്തം മുതല്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന കേരളീയ സമാജം ഓണാഘോഷത്തിന്‌ " ചിങ്ങപുലരി 2009 " വര്‍ണ്ണപകിട്ടാര്‍ന്ന തുടക്കം . കേരള തനിമനിറഞ്ഞ തിരുവാതിരകളിയുടെ അകമ്പടിയോടെ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.ബഹറിനിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ഓണാഘോഷപരിപാടികള്‍ക്ക് അടുത്ത പത്തുദിവസം കേരളീയ സമാജം വേദിയാകും . സമാജം പ്രസിഡന്റ്ന്റ പി വി മോഹന്‍ കുമാര്‍ , ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി എം കെ സിറാജുദീന്‍ , ഓണാഘോഷകമ്മിറ്റി കണ്‍വീനര്‍ എന്‍ കെ വീരമണി, കലാവിഭാഗം സെക്രട്ടറി ദാമു കോറോത്ത് തുടങ്ങി സമാജം ഭാരവാഹികളും കാലാപ്രവര്‍ത്തകരും പങ്കെടുത്തു. ഉത്ഘാടനത്തിനു ശേഷം സമാജം കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിരകളി ശ്രദ്ധേയമായി.അശേക് കുന്നംകുളമാണ്‌ സംവിധാനം ചെയ്തത്.തുടര്‍ന്ന് പപ്പന്‍ ചിനന്തന സംവിധാനം ചെയ്ത ' കവിമാലിക ' എന്ന പരിപാടി അരങ്ങേറി. എഴുത്തച്ചന്‍ മുതല്‍ വയലാര്‍ രാമവര്‍മ്മ വരെയുള്ള കവികളുടെ കവിതകള്‍ കോര്‍ത്തിണക്കിയുള്ള കവിമാലികയുടെ ന്യത്ത സംവിധാനം ഭരത് ശ്രീ രാധാകൃഷ്ണനും സംഗീത സംവിധാനം വിജയന്‍ കല്ലാച്ചിയുമായിരുന്നു.

ഇന്ന് ഓണം പൊന്നോണം, ഒപ്പന , കുട്ടികളുടെ മുക്കുറ്റിപ്പു ഡാന്‍സ് , കാവടി നൃത്തം , മാര്‍ഗ്ഗം കളി , വിശ്വകലാ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന വില്ലടിച്ചാന്‍ പാട്ട്, എന്നിവയുണ്ട്.മനോഹരന്‍ പാവറട്ടി, അശോക് കുന്നംകുളം , ശുഭ അജിത്ത്, ഭിബു എന്നിവരാണ്‌ വിവിധ പരിപാടികളുടെ സംവിധാനം.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണപ്പാട്ട്, കോല്‍കളി, കാക്കാരിശി നാടകം, കൈകൊട്ടികളി, കഥാപ്രസംഗം , പരിചമുട്ടുകളി , മാര്‍ഗ്ഗം കളി , ഓട്ടംതുള്ളല്‍, തെയ്യം, ഗാനമേള, നാടകം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്‌ടാകും . 28 ന്‌ അത്തപ്പൂക്കള മത്സരവും തിരുവാതിര മത്സരവും നടക്കും .അന്നുതന്നെ വിവിധതരം പായസങ്ങളുമായി പായസമേളയുണ്ട്.ഓണസദ്യ സപ്തംബര്‍ 11 നാണ്.

No comments:

Pages