ഓണാഘോഷത്തിന്‌ ബഹറിന്‍ കേരളീയ സമാജം ഒരുങ്ങുന്നു. - Bahrain Keraleeya Samajam

Monday, August 10, 2009

demo-image

ഓണാഘോഷത്തിന്‌ ബഹറിന്‍ കേരളീയ സമാജം ഒരുങ്ങുന്നു.

ബഹറിനിലെ മുഴുവന്‍ മലയാളികള്‍ക്കും വേണ്‌ടി കേരളീയ സമാജം ഒരുക്കുന്ന ഓണാഘോഷത്തിന്‌ അണിയറയില്‍ ഒരുക്കം സജീവമായി. ബഹറിനിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന 250ഓളം പേരുടെ നേത്യത്വത്തിലാണ്‌ പരിപാടികള്‍ ചിട്ടപ്പെടുത്തുന്നത്. കേരളത്തില്‍നിന്നും വരുന്ന പ്രമുഖ പാചകക്കാരാണ്‌ ഓണസദ്യ തയാറാക്കുന്നത്. അസി.സെക്രട്ടറി എം കെ സിറാജുദീന്റെ നേത്യത്വത്തില്‍ ഓണചന്തയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഓണപ്പരിപാടിയുടെ പേര്- ലോഗോ മത്സരത്തിന്‌ ആവേശകരമായ പ്രതികരണം ലഭിച്ചതായി ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ എന്‍ കെ വീരമണീ പറഞ്ഞു. 25 ഓളം കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുത്തു. മലയാളകവിതകളൂടെ ദ്യശ്യാവിഷ്കാരമായ ' കവിമാലിക' ഉത്ഘാടന ദിവസത്തെ മുഖ്യ ആകര്‍ഷണമായിരിക്കും. തിരുവാതിര, കക്കരിരിശിനാടകം, വില്ലടിച്ചാന്‍ പാട്ട്, ഐവര്‍കളി, കോല്‍കളി, ഓണപ്പാട്ടൂം ന്യത്തവും , ഓട്ടംതുള്ളല്‍ , തെയ്യം, ഒപ്പന, തുബിതുള്ളല്‍, കഥാപ്രസംഗം, നാടകം, പരിചമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും

കൂടാതെ കേരളീയ കലാരൂപങ്ങള്‍ അണീനിരക്കുന്ന വര്‍ണ്ണശഭളമായ ഘോഷയാത്ര ഉത്ഘാടനത്തേടന്‌ധിച്ച് നടക്കും. മലയാള തനിമയാര്‍ന്ന ഓണസദ്യ, അത്തപ്പുക്കളമത്സരം, ഓണചന്ത, പായസമേള, തുടങ്ങിയവയാണ്‌ ഇത്തവണത്തെ ആകര്‍ഷണം . 2500 പേരെയാണ്‌ ഓണസദ്യക്ക് പ്രതീക്ഷിക്കുന്നത്.കലാപരിപാടികളുടെ റിഹേഴ്സല്‍ കലാകാരന്മാരുടെ നേത്യത്വത്തില്‍ നടന്നുവരുന്നു.ബാലചന്ദ്രന്‍ കുന്നത്ത്. ആര്‍ ആര്‍ പിള്ള എന്നിവരുടെ നേത്യത്വത്തില്‍ ഓണസദ്യക്ക് ഒരുക്കം നടകുന്നൂ.അത്തപ്പുക്കളമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഓണാഘോഷകമ്മറ്റിയുമായ് ബന്ധപ്പെടണം.ഈ മാസം 21 മുതല്‍ 31 വരെ സാംസ്കാരിക പരിപാടികളും അടുത്തമാസം 11 ന്‌ ഓണസദ്യയും നടക്കും

Pages