ന്രപുര 2009- ദേവിജി -ബി കെ എസ് ബാലകലോത്സവം - Bahrain Keraleeya Samajam

Breaking

Tuesday, April 28, 2009

ന്രപുര 2009- ദേവിജി -ബി കെ എസ് ബാലകലോത്സവം

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ ദേവിജെ ജുവലറി മുഖ്യ പ്രായേജകരായി നടത്തിവരുന്ന ബാലകലേത്സവം "ന്രപുര 2009" എന്ന പേരില്‍ മേയ് 7 ന്‌ ആരം ഭിച്ച് ജൂണ്‍ 12 ന്‍ സമാപിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ , ജനറന്‍ സെക്രട്ടറി എന്‍ കെ മാത്യു എന്നിവര്‍ അറിയിച്ചു. 5 മുതല്‍ 17 വയസുവരെയുള്ള സമാജം അംഗങ്ങളുടെ കുട്ടികള്‍ക്കായി 43 ഇനങ്ങളിലായി 5 ഗ്രൂപ്പുകളിലായി ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരാര്ഥികള്‍ ക്കായി തയാറക്കിയിരിക്കുന്ന നിയമാവലിയും അപേക്ഷാ ഫോമും സമാജം ഓഫിസിലും സമാജം വെബ്സൈറ്റിലും " http://www.bahrainkeraleeyasamajam.com" ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രില്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്. ഒരു മത്സരാഥിക്ക് പരമാവധി 6 മത്സരങ്ങളില്‍ വരെ പങ്കെടുക്കാം . എന്നാല്‍ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനായി മലയാള ഉപന്യാസം , കഥാരചന, കവിതാരചന , പ്രസംഗം എന്നിവയില്‍ പങ്കെടുക്കുന്നതിന്‍ മേല്‍ സൂചിപ്പിച്ച നിബന്ധനകള്‍ ബാധകമല്ല. സമാജത്തിലെ മൂന്ന് വേദികളിലായിട്ടാണ്‍ മത്സരങ്ങള്‍ സം ഘടിപ്പിച്ചിരിക്കുന്നത്. ഓരേ ഗ്രുപ്പിലെയും മികച്ച പ്രതിഭകള്‍ക്ക് ഗ്രുപ്പ് ചാബ്യന്‍ഷിപ്പ് അവാര്‍ടുഡും , കലോത്സവ ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിറ്റ് കരസ്തമാക്കുന്ന ആണ്‍ കുട്ടിക്ക് കലാപ്രതിഭപുരസ്കാരവും പെണ്‍ കുട്ടിക്ക് കാലാതിലക പുരസ്കാരവും നല്കും .സമാജത്തില്‍ തന്നെ തയാറാക്കിയിരിക്കുന്ന പ്രത്യേക ഓഫീസില്‍ നിന്നും അപേക്ഷ ഫോറങ്ങള്‍ വാങ്ങാവുന്നതും തിരികെ നല്കാവുന്നതുമാണ്. കലേത്സവത്തിന്റെ നടത്തിപ്പിനായി സജുകുമാറിന്റെ നേത്രത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്ത്തനം ആരംഭിച്ചിരിക്കുന്നും . തര്‍ക്ക പരിഹാരങ്ങള്‍ക്കായി ബി ഹരിക്രിഷ്ണന്റ് നേത്രത്വത്തില്‍ അന്ചങ്ങഗ അഡൈസറി ബോര്‍ഡും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ക്ക് ജനറല്‍ കണ്‍വീനര്‍ കെ എസ് സജുകുമാറുമായി (36358257) ബന്ധപ്പെടാവുന്നതാണ്.

നിയമാവലിയും നിബന്ധനകളും ലഭിക്കുന്നതിന്‌...

അപേക്ഷാ ഫോം ലഭിക്കുന്നതിന്‌...

1 comment:

ബഹറിന്‍ കേരളീയ സമാജം said...

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ ദേവിജെ ജുവലറി മുഖ്യ പ്രായേജകരായി നടത്തിവരുന്ന ബാലകലേത്സവം "ന്രപുര 2009" എന്ന പേരില്‍ മേയ് 7 ന്‌ ആരം ഭിച്ച് ജൂണ്‍ 12 ന്‍ സമാപിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ , ജനറന്‍ സെക്രട്ടറി എന്‍ കെ മാത്യു എന്നിവര്‍ അറിയിച്ചു

Pages