ജീവനം
ബഹറിൻ കേരളീയ സമാജം ചിത്രകലാ ക്ലബ്ബിന്റെയും വനിതാ വേദിയുടെയും സാഹിത്യവേദിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവനം എന്ന പരിപാടി വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സമാജം അങ്കണത്തിൽ സമൂഹ ചിത്ര രചനനയും ദീപങ്ങളും തെളിയിച്ചു. ചടങ്ങില്‍ സമാജം ആക്ടിംഗ് പ്രസിഡന്റ് ശ്രീ മോഹന്‍ രാജ് പി എന്‍ അധ്യക്ഷ പ്രസംഗവും ജനറല്‍സെക്രട്ടറി ശ്രീ എം പി രഘു സ്വാഗതവും പറഞ്ഞു. സമാജം വനിതാ വേദി അവതരിപ്പിച്ച സ്കിറ്റ് "എന്‍റെ കേരളം എത്ര സങ്കടം" മികച്ചതായിരുന്നു എന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ബിജു എം സതീഷ്, സിജില വിനു, ശ്രീജിത്ത് ഫെറോക്ക് എന്നിവര്‍ വിവിധ കവിതകളും, ഇഎ സലിം ,ഫിറോസ് തിരുവത്ര, ശബനി വാസുദേവ്,മിനേഷ് എന്നിവര്‍ പ്രഭാഷണങ്ങളും നടത്തി.ഹരികൃഷ്ണന്‍ പരിപാടി നിയന്ത്രിച്ചു
No comments:
Post a Comment