പ്രളയത്തിൽ ഇരകളായ പ്രവാസികളുടെ യോഗം ഇന്ന്​ കേരളീയ സമാജത്തിൽ - Bahrain Keraleeya Samajam

Breaking

Monday, September 3, 2018

പ്രളയത്തിൽ ഇരകളായ പ്രവാസികളുടെ യോഗം ഇന്ന്​ കേരളീയ സമാജത്തിൽ

കേരള പ്രവാസി കമ്മീഷൻ, ലോക കേരളസഭ ബഹ്‌റൈൻ അംഗങ്ങൾ എന്നിവർ സംയുക്തമായി പ്രളയ ബാധിതരായ, ബഹ്‌റൈൻ പ്രവാസികളുടെ യോഗം ഇന്ന്​ വൈകിട്ട് എട്ടിന്​ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ നടത്തും. കേരളത്തിലെ പ്രളയത്തിൽ നാശനഷ്​ടങ്ങൾ സംഭവിച്ച പ്രവാസികളെ കുറിച്ച്​ ‘ഗൾഫ്​ മാധ്യമം’ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്​ ​യോഗം നടത്തുന്നതെന്ന്​ സംഘാടകർ പറഞ്ഞു. നാശനഷ്​ടങ്ങൾ സംഭവിച്ചവരുടെ റിപ്പോർട്ട് സ്വീകരിക്കുകയും അത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും. യോഗത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ കേരള പ്രവാസി കമ്മീഷൻ സെക്രട്ടറി, ലോക കേരള സഭ എന്നിവ മുമ്പാകെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും തുടർ നടപടികൾക്കായി പരിശ്രമിക്കുകയും ചെയ്യുമെന്ന്​ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു . ഇതിൽ പങ്കെടുത്തു വിവരങ്ങൾ കൈമാറുവാൻ ആഗ്രഹിക്കുന്നവർ തങ്ങൾക്കു ഉണ്ടായ നാശനഷ്​ടങ്ങൾ വ്യക്തമായി എഴുതി തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെ കൂടാതെ ലോക കേരള സഭ അംഗങ്ങൾ ആയ സി.വി. നാരായണൻ , രാജു കല്ലുംപുറം , പി.വി. രാധാകൃഷ്​ണ പിള്ള ,വർഗീസ് കുര്യൻ , എസ്​. വി ജലീൽ , സോമൻ ബേബി , ബിജു മലയിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും . എല്ലാ ദുരിത ബാധിതരും ​േയാഗത്തിൽ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. വിശദ വിവരങ്ങൾക്ക് 39682974, 39281773,39425202 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

No comments:

Pages